ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ പേടിപ്പിച്ച കണ്‍ജറിങ് യൂണിവേഴ്‌സ് വീണ്ടും. പ്രേക്ഷകരെ പേടിപ്പിക്കാനായി വ്‌ലാക് പ്രേതം വീണ്ടും സ്‌ക്രീനിലേക്ക് എത്തുകയാണ്. 'ദ നണ്‍ 2' ആണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ് ട്രെയ്‌ലര്‍.
2018ല്‍ പുറത്തിറങ്ങിയ 'ദ നണ്‍' സിനിമയുടെ തുടര്‍ച്ചയായ ഈ സിനിമ കണ്‍ജറിങ് യൂണിവേഴ്‌സിലെ ഒമ്പതാമത്തെ ചിത്രമാണ്. കണ്‍ജറിങ് 2വിലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള ചിത്രമായിരുന്നു ദ നണ്‍. സിസ്റ്റര്‍ ഐറീനെ തേടി വലാക് എന്ന പ്രേതം വീണ്ടുമെത്തുന്നതും അതിനെ നേരിടുന്നതുമാണ് കഥ.
ബോണി ആരന്‍സ് ആണ് ഇത്തവണയും വ്‌ലാകിനെ അവതരിപ്പിക്കുന്നത്. 1950 കളിലെ ഫ്രാന്‍സ് ആണ് പശ്ചാത്തലം. മൈക്കള്‍ ഷാവേസ് ആണ് സംവിധാനം. ചിത്രം സെപ്റ്റംബര്‍ 8ന് ആണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ട്രെയ്‌ലറിന് മികച്ച കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.