യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി കോട്ടയം നസീര്‍; ഷാര്‍ജ പുസ്തകമേളയിലെ ചിത്രപ്രദര്‍ശനത്തിലും ശ്രദ്ധ നേടി നടന്‍

Malayalilife
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി കോട്ടയം നസീര്‍; ഷാര്‍ജ പുസ്തകമേളയിലെ ചിത്രപ്രദര്‍ശനത്തിലും ശ്രദ്ധ നേടി നടന്‍

ടനും ചിത്രകാരനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കോട്ടയം നസീറിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. .ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് കോട്ടയം നസീര്‍ വിസ പതിച്ച പാസ് പോര്‍ട്ട് ഏറ്റുവാങ്ങി . 

മലയാളം ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്കും, നിര്‍മാതാക്കള്‍ക്കും , സംഗീതജ്ഞര്‍ക്കും , സംവിധായകര്‍ക്കും ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് മുഖേനയായിരുന്നു .

അഭിനയത്തിനും മിമിക്രിക്കും പുറമെ കോട്ടയം നസീര്‍ ചിത്രരചനയിലും കഴിവ് തെളിയിച്ചിരുന്നു. നാല്‍പ്പത്തിയൊന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടത്തിയ താരത്തിന്റെ ചിത്ര പ്രദര്‍ശനം ജനശ്രദ്ധ നേടിയിരുന്നു. 12 ദിവസമാണ് ചിത്രപ്രദര്‍ശനം നടന്നത്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ശശാങ്കന്‍ എന്ന മികച്ച വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു കോട്ടയം നസീര്‍.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ദുബായ് കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ക്രിയേറ്റീവ് വിഭാഗത്തിലാണ് റസൂല്‍ പൂക്കുട്ടിക്ക് ആദരം. എമിറേറ്റ്സ് ഫസ്റ്റിന്റെ സിഇഒ ജമാദ് ഉസ്മാനാണ് വിസക്ക് വേണ്ട രേഖകള്‍ സമര്‍പ്പിച്ചത്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലം അടക്കം നിരവധി മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

uae golden visa for actor kottayam nazir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES