Latest News

മമ്മൂട്ടിയെ കണ്ട മാത്രയിൽ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി; മമ്മൂട്ടിയും സണ്ണി ലിയോണും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച്ചയെക്കുറിച്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണ

Malayalilife
മമ്മൂട്ടിയെ കണ്ട മാത്രയിൽ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി; മമ്മൂട്ടിയും സണ്ണി ലിയോണും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ച്ചയെക്കുറിച്ച് തിരക്കഥാകൃത്ത് ഉദയകൃഷ്ണ

മമ്മൂട്ടി ചിത്രം മധുരാജയിലൂടെ ഹോട്ട് സ്റ്റാർ സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുകയാണ്. മമ്മൂട്ടിക്കൊപ്പം ഐറ്റം ഡാൻസ് കളിച്ചാണ് സണ്ണിയെത്തുന്നത്. സണ്ണി ലിയോണിന്റെ വരവ് ആദ്യം മുതൽ വലിയ വാർത്തയാണ് സൃഷ്ടിച്ചത്. ഇപ്പോൾ ചിത്രം റിലീസിംഗിന് തയ്യാറെടുക്കുമ്പോൾ മമ്മൂട്ടിയുമായുള്ള സണ്ണിയുടെ ആദ്യ ദിനത്തെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ,

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോൺ താരത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്നും സെറ്റിൽ മമ്മൂട്ടിയെ കണ്ടപ്പോൾ സണ്ണി ലിയോൺ പേടിച്ചു പോയെന്നും ഉദയകൃഷ്ണ പറയുന്നു.'ചിത്രത്തിൽ അഭിനയിക്കാൻ വരുന്നതിനു മുമ്പേ സണ്ണി ലിയോൺ മമ്മൂട്ടിയെ പറ്റി പഠിച്ചിരുന്നു. ചൂടൻ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങൾ പലരിൽ നിന്നും അറിഞ്ഞിരുന്നു. അതിനാൽ ഒരു ഭയം അവർക്കുണ്ടായിരുന്നു.

രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവൻ തൂക്കം വരുന്ന സ്വർണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കിൽ. മമ്മൂട്ടിയെ കണ്ട മാത്രയിൽ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോൾ, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയത്.' മനോരമയുമായുള്ള അഭിമുഖത്തിൽ ഉദയകൃഷ്ണ പറഞ്ഞു.

ചിത്രത്തിൽ ഒരു ഐറ്റം നമ്പർ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണെന്നും ഉദയകൃഷ്ണ പറഞ്ഞു. ആരാകണം ഡാൻസർ എന്ന് ആലോചിച്ചപ്പോൾ സണ്ണി ലിയോണിന്റെ പേര് ഉയർന്നു വന്നു. ഉടൻ തന്നെ വൈശാഖ് അവരുടെ വ്യൂവർഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങിനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ, ''അവരൊക്കെ മലയാളത്തിലേക്കു വരുമോ'' എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദയകൃഷ്ണ പറഞ്ഞു.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്, ഉദയകൃഷ്ണ, പീറ്റർ ഹെയ്ൻ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തും.2009ൽ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ജയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ മുൻ ചിത്രത്തിലെ പ്രധാന താരങ്ങളും മധുരരാജയുടെ ഭാഗമാകുന്നുണ്ട്.

പുലിമുരുകനിലൂടെ മലയാളികൾക്ക് സുപരിചിതനായ തെലുങ്ക് താരം ജഗപതി ബാബുവാണ് മധുരരാജയിലും വില്ലനായി എത്തുന്നത്.അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് മധുരരാജയിലെ നായികമാർ. നെടുമുടി വേണു, സലിംകുമാർ, നരേയ്ൻ, രമേഷ് പിഷാരടി, അജു വർഗീസ്, വിജയരാഘവൻ, ബൈജു ജോൺസൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കുമാറാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

udayakrishna say about sunny Leon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES