Latest News

ഉണ്ണിമുകുന്ദന്‍ ചിത്രം ഷെഫീക്കിന്റെ സന്തോഷം' 25 ന് റിലീസിന്;  മേപ്പടിയാന് ശേഷം നിര്‍മ്മാതാവായും നടന്‍

Malayalilife
ഉണ്ണിമുകുന്ദന്‍ ചിത്രം ഷെഫീക്കിന്റെ സന്തോഷം' 25 ന് റിലീസിന്;  മേപ്പടിയാന് ശേഷം നിര്‍മ്മാതാവായും നടന്‍

ളരെ വലിയ പ്രേക്ഷക - നിരൂപക പ്രീതി നേടിയ മേപ്പടിയാന്‍ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രം. ചിത്രത്തിന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം' എന്ന പ്രത്യകത കൂടിയുണ്ട് ചിത്രത്തിന്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ  നിര്‍മ്മാണം പൂര്‍ത്തിയായത്.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിലുടനീളം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അച്ഛന്‍ തന്റെ ഭാഗം ചിത്രത്തിനായി പൂര്‍ത്തിയാക്കി എന്ന് എഴുതിയാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോകള്‍ അതിനു ശേഷം പങ്കുവെച്ചത്. 'മേപ്പടിയാന്‍' എന്ന സിനിമയില്‍ തന്നെ അച്ഛന്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും ചില കാരണങ്ങളാല്‍ നടന്നില്ലെന്നും ഇപ്പോള്‍ റിവേഴ്സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍'. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ജനുവരി 14നാണ് മേപ്പടിയാന്‍ തിയറ്ററുകളില്‍ എത്തുന്നത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ അന്ന്  ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

 മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എല്‍ദോ ഐസക് ചിത്രത്തിന്റെ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

unni mukundan shefeekkinte santhosham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES