കിഷോര്‍, ശ്രുതി മേനോന്‍,മെറിന്‍ ഫിലിപ്പ് എന്നിവര്‍ ആണ് പ്രധാന കഥാ പാത്രങ്ങള്‍ ദ്രാവിഡ പുരാണങ്ങളില്‍ നിന്നും പ്രാചീന നാടോടിക്കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, 'വടക്കന്‍' പരമ്പരാഗത കഥപറച്ചിലിനെ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ദൃശ്യപരവും ശ്രവണപരവുമായ കാഴ്ചകള്‍ സൃഷ്ടിക്കുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും സാങ്കേതിക മികവ് ഹോളിവുഡ് നിലവാരത്തിനൊപ്പം നില്‍ക്കുന്നു.
'വടക്കന്‍' ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെയും അന്തര്‍ദേശീയ തലത്തിലെയും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് നിര്‍മ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസിന് ഉറപ്പുണ്ടെന്ന് ഓഫ്ബീറ്റ് സ്റ്റുഡിയോയുടെ ജയദീപ് സിങ്ങും ഭവ്യ നിധി ശര്‍മ്മയും വിശ്വസിക്കുന്നു.
വടക്കേ മലബാറിലെ പ്രാചീന നാടോടിക്കഥകളെ ആസ്പദമാക്കി ഒരു സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറാണ് ചിത്രം നെയ്‌തെടുക്കുന്നത്. ഇത് മലയാളത്തില്‍ റിലീസ് ചെയ്യുകയും കന്നഡയിലും ഡബ്ബ് ചെയ്യുകയും ചെയ്യും. ഓസ്‌കാര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി, ജാപ്പനീസ് ഛായാഗ്രാഹകന്‍ കെയ്ക്കോ നകഹാര, തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍., സംഗീതം ബിജിപാല്‍ എന്നിവരുള്‍പ്പെടെയുള്ള അസാധാരണമായ അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിലുണ്ട്.
ബോളിവുഡ് ഗാനരചയിതാവ് ഷെല്ലി എഴുതിയ വരികള്‍ക്കൊപ്പം ലോകപ്രശസ്ത പാക്കിസ്ഥാന്‍ ഗായിക സെബുന്നീസ ബംഗാഷ് അവതരിപ്പിച്ച ഗാനമാണ് സൗണ്ട് ട്രാക്കിന്റെ ഹൈലൈറ്റ്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മുന്‍നിര CGI ടീമുകള്‍ ചിത്രത്തിന്റെ VFX നിര്‍വ്വഹിച്ചു, ഉയര്‍ന്ന നിലവാരമുള്ള ദൃശ്യാനുഭവം ഉറപ്പാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ തരംഗം സൃഷ്ടിച്ച 'വടക്കന്‍' ഉടന്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുകയാണ്.
എഡിറ്റര്‍: സൂരജ് ഇ.എസ്., കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്കല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ എബ്രഹാം ,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് കണ്‍സല്‍ട്ടന്റ് ശിവകുമാര്‍ രാഘവ് ,പിആര്‍ഒ: ആതിര ദില്‍ജിത്ത്