Latest News

വിജയ് ദേവരകൊണ്ടയുടെ ലെഗര്‍ പരാജയപ്പെട്ടതോടെ നഷ്ടം കോടികള്‍; ഷോകള്‍ റദ്ദാക്കി തിയേറ്ററര്‍ ഉടമകള്‍; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധായകന്‍;  കഥാപാത്രത്തിനായി മാര്‍ഷല്‍ ആര്‍ട്സ് പരിശീലിക്കുന്ന നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
വിജയ് ദേവരകൊണ്ടയുടെ ലെഗര്‍ പരാജയപ്പെട്ടതോടെ നഷ്ടം കോടികള്‍; ഷോകള്‍ റദ്ദാക്കി തിയേറ്ററര്‍ ഉടമകള്‍; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംവിധായകന്‍;  കഥാപാത്രത്തിനായി മാര്‍ഷല്‍ ആര്‍ട്സ് പരിശീലിക്കുന്ന നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍

വര്‍ഷത്തെ ഇന്ത്യന്‍ സിനിമകളില്‍ വമ്പന്‍ പടം എന്ന വിശേഷണവുമായാണ് വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍ തിയേറ്ററുകളിലെത്തിയത്. ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു താരവും നിര്‍മാതാക്കളും.എന്നാല്‍ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ വന്‍ പരാജയമായിരിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെ ആഗസ്റ്റ് 25 ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം റെക്കോഡ് വരുമാനം നേടിയെങ്കിലും രണ്ടാം ദിനമായപ്പോഴേക്കും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ 77 ശതമാനവും ഹിന്ദി ബെല്‍റ്റിന്‍ 50 ശതമാനവും വരുമാനം ഇടിഞ്ഞു.

ഒരാഴ്ച പിന്നിടുമ്പോള്‍ ഒട്ടേറെ ഷോകള്‍ റദ്ദാക്കിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍. വിതരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിനായി നിക്ഷേപിച്ച തുകയുടെ 65 ശതമാനത്തിലേറെ നഷ്ടം സംഭവിച്ചതായി വിതരണക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹൈദരാബാദില്‍ തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംവിധായകന്‍ വാക്ക് നല്‍കിയതായി വിതരണക്കാര്‍ പറയുന്നു...

എന്നാല്‍ ലൈഗറിലെ കഥാപാത്രത്തിനായി വലിയ കഠിനാധ്വാനം തന്നെയാണ് വിജയ് ദേവരകൊണ്ട നടത്തിയത്. താരം ചിത്രത്തിനായി നടത്തിയ തയാറെടുപ്പുകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകന്‍. ട്രെയ്നറുമായി മിക്സഡ് മാര്‍ഷല്‍ ആര്‍ട്സിന് വേണ്ടി കഠിന പരിശ്രമമാണ് നടത്തുന്നത്. വീഡിയോക്ക് താഴെ വിജയ് ദേവരകൊണ്ടയെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്.

വിജയ് മികച്ച ചിത്രങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേം ചിത്രത്തിനായി ചെയ്ത കഠിനാധ്വാനം മുഴുവന്‍ പാഴായി പോയെന്നും ആരാധകര്‍ കുറിക്കുന്നു. കഥയിലെ പോരായ്മ കൊണ്ടാണ് ലൈഗര്‍ പരാജയപ്പെട്ടതെന്ന് പറയുന്ന ആരാധകര്‍ വിജയ് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ എന്നും ആശംസിച്ചു. ചിത്രത്തിനായി തായ്ലന്‍ഡില്‍ പോയി വിജയ് മാര്‍ഷ്വല്‍ ആര്‍ട്ട്സ് പഠിച്ചിരുന്നു.

vijay devarakonda practicing martial arts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES