Latest News

റെഡ് കാര്‍പ്പറ്റില്‍ ധരിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങളും മേക്കപ്പുമെല്ലാം കാണാതെ പോയി; വാക്ക് ചെയ്ത ദിവസം രാത്രിയാണ് ഭക്ഷണം കഴിക്കാനായത്; കാനിലെത്തിയ പൂജ ഹെഗ്‌ഡേയെ കാത്തിരുന്നത് ദുരിതങ്ങള്‍

Malayalilife
റെഡ് കാര്‍പ്പറ്റില്‍ ധരിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങളും മേക്കപ്പുമെല്ലാം കാണാതെ പോയി; വാക്ക് ചെയ്ത ദിവസം രാത്രിയാണ് ഭക്ഷണം കഴിക്കാനായത്; കാനിലെത്തിയ പൂജ ഹെഗ്‌ഡേയെ കാത്തിരുന്നത് ദുരിതങ്ങള്‍

റെ പ്രതീക്ഷകളുമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ നടി പൂജ ഹെഡ്‌ജേയെ കാത്തിരുന്നത് അപ്രതീക്ഷിത സംഭവ വികാസങ്ങള്‍.ഫെസ്റ്റിവലിനെത്തിയ നടിയുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും വഴിമധ്യേ നഷ്ടപ്പെട്ടു. റെഡ് കാര്‍പ്പറ്റില്‍ ധരിക്കാന്‍ കരുതിയിരുന്ന വസ്ത്രങ്ങളും മേക്കപ്പുകളും അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടതാണ് നടിയെ കുരുക്കിയത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് ഞങ്ങളുടെ ഹെയര്‍ പ്രൊഡക്റ്റുകളും മേക്കപ്പും ഔട്ട് ഫിറ്റുകളും നഷ്ടപ്പെട്ടു. എന്നാല്‍ ഞാന്‍ ഇന്ത്യയില്‍ നിന്നും വരുമ്പോള്‍ കുറച്ച് ആഭരണങ്ങള്‍ കൈയില്‍ കരുതിയിരുന്നു.ഒടുവില്‍ ഉള്ള വസ്ത്രങ്ങള്‍ വെച്ച് റെഡ് കാര്‍പറ്റിലിറങ്ങാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

ഞങ്ങള്‍ക്ക് കരയാന്‍ സമയം ഉണ്ടായിരുന്നില്ല. എന്നെക്കോള്‍ സമ്മര്‍ദ്ദത്തിലായത് എന്റെ മാനേജരായിരുന്നു,' പൂജ ഹെഗ്‌ഡേ പറഞ്ഞു.ഒടുവില്‍ കുഴപ്പമില്ല ഉള്ള വസ്ത്രങ്ങള്‍ വെച്ച് റെഡ് കാര്‍പറ്റിലിറങ്ങാം എന്ന് തീരുമാനിച്ചു. എന്റെ ടീം ഓടി നടന്ന് പുതിയ മേക്കപ്പും ഹെയര്‍ പ്രൊഡക്ടുകളും വാങ്ങി. ഇതെല്ലാം വാങ്ങാന്‍ കുറച്ചു സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല. റെഡ് കാര്‍പറ്റില്‍ വാക്ക് ചെയ്ത ദിവസം രാത്രിയാണ് എനിക്ക് ആദ്യ ഭക്ഷണം കഴിക്കാനായത്. ഇതിനിടയില്‍ തന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധയുണ്ടായെന്നും പൂജ ഹെഗ്‌ഡേ പറഞ്ഞു.

അതേസമയം ഉള്ളതെല്ലാം വെച്ച് സ്‌റ്റൈലിഷായാണ് പൂജ ഹെഗ്‌ഡേ കാനിലെ റെഡ്കാര്‍പറ്റില്‍ എത്തിയത്. പൂജയെ കൂടാതെ തമന്ന ഭാട്ടിയ, ദീപിക പദുക്കോണ്‍, ഐശ്യര്യ റായ്, ഹിന ഖാന്‍, എആര്‍ റഹ്‌മാന്‍, ആര്‍ മാധവന്‍ തുടങ്ങിയ താരങ്ങളും ഇന്ത്യയെ പ്രതിനിധീകരിച്ച് കാന്‍ ഫിലിം ഫെസ്റ്റിവലിലെത്തി. മേളയുടെ ജൂറി അംഗങ്ങളിലൊരാളായാണ് ദീപിക കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയത്.

Read more topics: # പൂജ ഹെഡ്‌ജേ
Pooja lost her bags at Cannes

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES