ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന വിനയന്‍ ചിത്രത്തിലൂടെ അരങ്ങേറിയ നടന്‍സെന്തില്‍ കൃഷ്ണയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ പുറത്തിറങ്ങി. മിനിസ്‌ക്രീന്‍ താരങ്ങള്‍ ഒന്നടങ്കം അണിനിരന്ന വിരുന്നായിരുന്നു നടന്‍ തിരുവനന്തപുരത്ത് ഒരുക്കിയിരുന്നത്.
റിസപ്ഷന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്്. സംവിധായകന്‍ വിനയന്‍, മല്ലികാ സുകുമാരന്‍, മധുപാല്‍, ഗണേഷ് കുമാര്‍, കൊച്ചു പ്രേമന്‍, സീമ ജി.നായര്‍, അര്‍ച്ചന സുശീലന്‍ എന്നു തുടങ്ങി സിനിമാസീരിയല്‍ രംഗത്തെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വദേശി അഖിലയുമായുള്ള സെന്തിലിന്റെ വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വച്ച് ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്.