Latest News

ശേഷം മൈക്കില്‍ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച  'ടട്ട ടട്ടര' ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി 

Malayalilife
ശേഷം മൈക്കില്‍ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച  'ടട്ട ടട്ടര' ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി 

ല്യാണി പ്രിയദര്‍ശന്‍ ഫുട്‌ബോള്‍ അന്നൗണ്‍സറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം 'ടട്ട ടട്ടര' മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈല്‍ കോയ ആണ്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അന്നൗണ്‍സ്മെന്റോടുകൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - രഞ്ജിത് നായര്‍, എഡിറ്റര്‍ -കിരണ്‍ ദാസ്, ആര്‍ട്ട് -നിമേഷ് താനൂര്‍,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണന്‍, മേക്ക് അപ്പ് -റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദര്‍, പബ്ലിസിറ്റി -യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ -ഐശ്വര്യ സുരേഷ്, പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.

Sesham Maikkil Fathima First single Out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES