മലയാള സിനിമ പ്രേമികളുടെ പ്രിയ ഇക്കയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും അറിയാനുള്ള ആഗ്രഹം ഏറെയാണ് എന്നും ആരാധകർക്ക്. വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ പ്രണയജോടികളെന്ന് മകൻ ദുൽഖർ സൽമാൻ ഒരുവേള തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അമ്മ സുല്‍ഫത്തിനെ കുറിച്ച് വാചാലയായി മമ്മൂട്ടിയുടെ മകള്‍ സുറുമി. ഉമ്മച്ചിയാണ് തങ്ങളുടെ വീടിന്റെ നെടുന്തൂണെന്നും തങ്ങള്‍ക്ക് എല്ലാ പിന്തുണയും തന്ന് കൂടെ നില്‍ക്കുന്ന ആളാണ് ഉമ്മച്ചിയെന്നും സുറുമി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഉമ്മച്ചിയുടെ വിശേഷങ്ങള്‍ സുറുമി തുറന്ന് പറഞ്ഞിരിക്കുന്നത്.
‘അധികം ബഹളമൊന്നുമില്ലാതെ വളരെ ഒതുങ്ങിക്കൂടുന്ന എന്നാല്‍ എല്ലാവരുമായി പെട്ടെന്ന് ഇണങ്ങുന്ന ആളാണ് ഉമ്മച്ചി. വളരെ സൗമ്യതയുള്ള ഒരാളാണ്. ഒരുപാട് വായിക്കും. മുന്‍പൊക്കെ പലതും എഴുതിവെക്കാറുമുണ്ടായിരുന്നു. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മലയാളം വായിച്ച് ശീലമില്ലായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു തന്നിരുന്നത് ഉമ്മച്ചിയാണ്. അന്ന് ഉമ്മച്ചി പറഞ്ഞുതന്ന പല കാര്യങ്ങളും പിന്നീട് ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
ഞങ്ങള്‍ നാട്ടിലല്ല വളര്‍ന്നത്. എന്നാല്‍ കേരളവുമായി നല്ല ബന്ധം ഉണ്ട്. ഞാന്‍ കുറച്ചൊക്കെ മലയാളം പഠിച്ചിട്ടുണ്ട്. വീട്ടില്‍ വാപ്പച്ചി മലയാളത്തിലെ സംസാരിക്കൂ. അതുകൊണ്ട് തന്നെ മലയാളം സംസാരിക്കുമായിരുന്നു.