ഗോപി സുന്ദറുമൊത്തുള്ള അഭയയുടെ ലിവിങ് റിലേഷന്‍ഷിപ്പ് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു.വിവാഹിതനും രണ്ട് ആണ്‍കുട്ടികളുടെ പിതാവുമായിരിക്കുന്ന സമയത്താണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാകുന്നതും ഇരുവരും ഒരുമിച്ച് കഴിഞ്ഞതും. പിന്നീട് ഈ റിലേഷന്‍ഷിപ്പില്‍ നിന്നും അഭയ അവസാനിപ്പിച്ച് മടങ്ങിയതും വാര്‍ത്തകളില്‍ ഇടംനേടി. ഇപ്പോള്‍ പത്ത് വര്‍ഷം മുമ്പ് താന്‍ ജീവിച്ച ലിവിങ് റിലേഷന്‍ഷിപ്പിനെക്കുറിച്ച് അഭയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
പത്ത് വര്‍ഷം കൊണ്ട് സമൂഹം ഒരുപാട് മാറിയെന്നതില്‍ സന്തോഷമുണ്ടെന്നും ലിവിങ് ടുഗെതര്‍ ജീവിതം നയിച്ചപ്പോള്‍ താന്‍ വളരെ ബുദ്ധിമുട്ടിയിരുന്നുവെന്നും അഭയ ഹിരണ്‍മയി പറയുന്നു. പത്ത് വര്‍ഷം മുമ്പ് ലിവിങ് റിലേഷന്‍ഷിപ്പ് നയിച്ചപ്പോള്‍ ഞാന്‍ വളരെ അധികം ബുദ്ധിമുട്ടിയിട്ടുണ്ടായിരുന്നു. ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ്പിന്റേതായ വാല്യു എനിക്ക് അന്ന് കിട്ടിയിരുന്നില്ല. വിവാഹിതയാണെന്ന് എഴുതി ഒപ്പിട്ട പേപ്പറിന്റെ കുറവുണ്ടായിരുന്നു എന്നേയുള്ളായിരുന്നു.
എല്ലാവരേയും പോലെ ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും. ഒന്ന് കഴിഞ്ഞ് രണ്ടാമതൊരാളോട് ചോദിക്കുമ്പോഴും താന്‍ ലിവിങ് ടുഗെതറാണെന്ന് അവര്‍ പറയുമ്പോള്‍ പത്ത് വര്‍ഷം കൊണ്ട് എത്ര മനോഹരമായാണ് ഡെവലപ്പായിരിക്കുന്നത്.
ആള്‍ക്കാര്‍ എത്ര രസമായാണ് ജീവിക്കുന്നത് എന്നൊക്കെ തോന്നാറുണ്ട്. ലിവിങ് ടു?ഗെതര്‍ അക്‌സപ്റ്റ് ചെയ്യാന്‍ ഇപ്പോഴത്തെ മാതാപിതാക്കളും റെഡിയാണ്. നിങ്ങള്‍ കല്യാണം കഴിക്കേണ്ട കുറച്ച് കാലം ഒരുമിച്ച് ജീവിക്കൂവെന്ന് മാതാപിതാക്കളും മക്കളോട് പറയാന്‍ തുടങ്ങി. ഒരുമിച്ച് ജീവിച്ചിട്ട് ഓക്കെയാണെന്ന് തോന്നിയാല്‍ തുടര്‍ന്നും അതുപോലെ ജീവിക്കാനും മാതാപിതാക്കള്‍ പറയുന്നുണ്ട്. പല മാതാപിതാക്കളും ഇങ്ങനെ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അതൊരു വലിയ അച്ചീവ്‌മെന്റല്ലേ.
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ലിവിങ് ടു?ഗെതറാകണമെന്ന് വിചാരിച്ച് വന്നയാളല്ല. എല്ലാം എനിക്ക് സംഭവിച്ച് പോയതാണ്. പക്ഷെ അങ്ങനൊരു കാര്യം ഞാന്‍ ചെയ്തുവെന്നതില്‍ ഞാന്‍ വളരെ പ്രൗഡാണ്. ഞാന്‍ ഒരു തുടക്കക്കാരിയയല്ലോ എന്നതില്‍ എന്നാണ് അഭയ ഹിരണ്‍മയി പറഞ്ഞത്.