Latest News

ക്രോണിക് ബാച്ചിലറിലെ മുഴു കള്ളുകുടിയന്‍; ഇപ്പോള്‍ കൈ നിറയെ ശമ്പളമുള്ള ജോലിയില്‍; നടന്‍ അനിയപ്പന്‍ അഭിനയം ഉപേക്ഷിച്ചതിന്റെ കാരണം ഇത്

Malayalilife
ക്രോണിക് ബാച്ചിലറിലെ മുഴു കള്ളുകുടിയന്‍; ഇപ്പോള്‍ കൈ നിറയെ ശമ്പളമുള്ള ജോലിയില്‍; നടന്‍ അനിയപ്പന്‍ അഭിനയം ഉപേക്ഷിച്ചതിന്റെ കാരണം ഇത്

നിന്നെ ഞാനിന്ന് കൊല്ലുമെടാ കുരുത്തം കെട്ടവനെ എന്ന ഒറ്റ ഡയലോഗ് മതി ഈ നടനെ എല്ലാം സിനിമ പ്രേമികള്‍ക്കും ഓര്‍ക്കാന്‍. ക്രോണിക് ബാച്ചിലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു കള്ളകുടിയില്‍ കഥാപാത്രമാണിത് പറയുന്നത്. ആ കഥാപാത്രം ചെയ്തിരിക്കുന്ന നടനാണ് അനിയപ്പന്‍. നിരവധി മലയാള സിനിമകളില്‍ അനിയപ്പന്‍ അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ മമ്മൂട്ടി ചിത്രമായ സിബിഐ അഞ്ചിലാണ് അവസാനമായി അനിയപ്പന്‍ അഭിനയിച്ചത്. എന്നാല്‍ പിന്നീട് അവസരങ്ങള്‍ കിട്ടിയിട്ടും സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയായിരുന്നു അനിയപ്പന്‍. എന്തുകൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ട് നിന്നത് എന്ന് പറഞ്ഞിരിക്കുകയാണ് അനിയപ്പന്‍. 

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ പെട്ടെന്നാണ് ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുന്നത്. പിന്നീട് ജോലിയിലേക്ക് പ്രവേശിച്ചു. ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചതുകൊണ്ടാണ് പിന്നീട് സിനിമയിലേക്ക് പോകാഞ്ഞത്. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ പല സമയങ്ങളില്‍ വിളിക്കുമ്പോള്‍ പോകാന്‍ സമയം കിട്ടാറില്ല. അങ്ങനെ പലരെയും വിഷമിപ്പിക്കേണ്ടി വന്നിട്ടുണ്ട്. സിനിമ എന്ന് പറയുന്നത് അതാണല്ലോ. സിനിമയ്ക്ക് വേണ്ടി നമ്മള്‍ നില്‍ക്കണം. നമ്മള്‍ നമ്മുടെ തിരിക്ക് എന്ന് പറഞ്ഞ് നില്‍ക്കാന്‍ പറ്റില്ലല്ലോ. നില്‍ക്കുമ്പോള്‍ സിനിമയ്്ക്ക് വേണ്ടി മാത്രം നില്‍ക്കണം. അങ്ങനെ സാധിക്കുന്നില്ലായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുന്നത്. ചോറ്റാനിക്കര അമ്പലത്തിലെ ദേവസ്വം ബോര്‍ഡിലെ ഉദ്യേഗസ്ഥനായിട്ടാണ് ഇപ്പോള്‍ ജോലി നോക്കുന്നത്. 

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് എക്കാലത്തും ഓര്‍മ്മയില്‍ നില്‍ക്കാന്‍ ഒരുപാട് കഥാപാത്രങ്ങളൊന്നും ചെയ്യണമെന്നില്ല. മികച്ച ഒരൊറ്റ കഥാപാത്രം മാത്രം മതിയാകും. അത്തരത്തില്‍ കേവലം ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുട മനസ്സില്‍ ഇടം നേടിയിട്ടുള്ള കഥാപാത്രങ്ങള്‍ നിരവധിയാണ്. ആ ക്യാറ്റഗറിയില്‍ വരുന്ന നടനാണ് അനിയപ്പന്‍. ്വേക്രാണിക്ക് ബാച്ചിലറിലെ കള്ളകുടിയനായിട്ടുള്ള രംഗം അതിഗംഭീരമായിട്ടാണ് അനിയപ്പന്‍ ചെയ്തത്. അനിയപ്പന്‍ ചാക്യാര്‍ എന്ന നടനാണ് ഈ കള്ളുകുടിയന്‍ കഥാപാത്രമായി വെള്ളിത്തിരയിലെത്തി പ്രേക്ഷകരെ രസിപ്പിച്ചത്. ചുരുക്കം ചില സിനിമകള്‍ മാത്രം അഭിനയിച്ച് പ്രേഷകരുടെ ഹൃദയത്തില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടനാണ് അനിയപ്പന്‍. അനിയപ്പന്‍ ചാക്യാര്‍ ചെയ്ത വേഷങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിട്ടുമുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് ക്രോണിക്ക് ബാച്ചിലര്‍. രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമേ അനിയപ്പന്‍ ചാക്യാര്‍ ക്രോണിക്ക് ബാച്ചിലര്‍ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ രംഗം എല്ലാ മലയാളി പ്രേക്ഷകര്‍ക്കും എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.


എറണാകുളം തൃപ്പുണിത്തറ സ്വേദേശിയായ അനിയപ്പന്‍ മികച്ച മിമിക്രി കലാകാരന്‍ കൂടിയാണ്. നിരവധി കോമഡി ഷോകളില്‍ അനിയപ്പന്‍ നിറസാന്നിധ്യമായിരുന്നു. നാട്ടിലും വിദേശത്തുമൊക്കെ നിരവധി സ്റ്റേജ് ഷോകള്‍ നടത്തിയ അനിയപ്പന്‍ ക്രോണിക്ക് ബാച്ചിലര്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ലോഹിത ദാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ചക്രത്തിലും അനിയപ്പന്‍ തിളങ്ങിയിരുന്നു. മനോഹരന്‍ എന്ന കഥാപാത്രമായുള്ള അനിയപ്പന്റ രസകരമായ വേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് അനിയപ്പന്‍ എത്തിയത് ദിലീപ് പ്രധാന കഥാപാത്രമായെത്തിയ രസികന്‍ എന്ന സിനിമയിലായിരുന്നു. ജാങ്കോ എന്ന കഥാപാത്രമായി അനിയപ്പന്‍ അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി. പിന്നീട് പൃഥ്വിരാജ് ചിത്രമായ സത്യത്തിലും അനിയപ്പന്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. ശേഷം അനിയപ്പനെ മമ്മൂട്ടി ചിത്രങ്ങളായ നസ്രാണി, സേതുരാമ അയ്യര്‍ സിബിഐ, വണ്‍വേ ടിക്കറ്റ്, പുതിയ നിയമം, ബിജു മേനോന്‍ നായകനായ ഷെര്‍ലോക്ക് ടോംസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ കാണാനുമായിരുന്നു. ഒടുവില്‍ നടന്‍ പ്രത്യക്ഷപ്പട്ടത് മമ്മൂട്ടി ചിത്രമായ സിബിഐ5 എന്ന സിനിമയിലെ പോലീസ് ഉദ്യോഗസ്ഥനായായിരുന്നു.

actor aniyappan why quit acting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES