Latest News

ഡിപ്രഷനിലേക്ക് ഞാന്‍ പോയിട്ടില്ല; എനിക്ക് പേരും അവസരങ്ങളും ഉണ്ട്;  ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വിനയന്‍ സാര്‍; പൊറോട്ട അടിച്ചിട്ടാണേലും ജീവിക്കും;സംഘടനയുടെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം വിളിക്കുന്ന ആളുകള്‍; സാഹസത്തിലൂടെ നടന്‍ കൃഷ്ണ മടങ്ങിവരമ്പോള്‍ പങ്ക് വച്ചത്

Malayalilife
ഡിപ്രഷനിലേക്ക് ഞാന്‍ പോയിട്ടില്ല; എനിക്ക് പേരും അവസരങ്ങളും ഉണ്ട്;  ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വിനയന്‍ സാര്‍; പൊറോട്ട അടിച്ചിട്ടാണേലും ജീവിക്കും;സംഘടനയുടെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം വിളിക്കുന്ന ആളുകള്‍; സാഹസത്തിലൂടെ നടന്‍ കൃഷ്ണ മടങ്ങിവരമ്പോള്‍ പങ്ക് വച്ചത്

സാഹസം' എന്ന പുതിയ സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ വീണ്ടും ഇടംനേടിയിരിക്കുകയാണ് നടന്‍ കൃഷ്ണ .90-കളിലെ യുവ നായകന്മാരില്‍ തിളങ്ങിയ നടന്‍ ഒരു കാലത്ത് കുഞ്ചാക്കോ ബോബനെപ്പോലെ ആരാധകരെ കീഴടക്കിയ താരമായിരുന്നു. എന്നാല്‍ കൃഷ്ണയുടെ കരിയര്‍ പിന്നീട് ചെറിയ വേഷങ്ങളില്‍ ഒതുങ്ങുകയായിരുന്നു. ഇപ്പോളിതാ സാഹസത്തിലൂടെ മടങ്ങിയെത്തിയ നടന്‍ തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചത് ഇങ്ങനെയാണ്.

പല സംവിധായകരെ വിളിക്കുമ്പോഴും എന്റെ പേര് കൃഷ്ണ എന്ന് പറഞ്ഞ് കഴിയുമ്പോള്‍ പലര്‍ക്കും മനസിലാകുന്നില്ല. അപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു. ലൈം ലൈറ്റിലുണ്ടെങ്കിലും കണ്ണില്‍ നിന്നും മറഞ്ഞാല്‍ ഓര്‍മയിലും ഉണ്ടകണമെന്നില്ല. എന്നിരുന്നാലും ചെറിയ ചെറിയ ബോണസുകള്‍ ദൈവം എനിക്ക് കൊണ്ടുവന്ന് ഇട്ട് തരും. ഇപ്പോള്‍ സന്തോഷം സാഹസം എന്ന സിനിമയാണ്.

തിയേറ്ററില്‍ സിനിമ നന്നായി ഓടുന്നുണ്ട്. നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്ക് ഇനി നായക വേഷങ്ങള്‍ കിട്ടില്ല. കിട്ടിയാല്‍ തന്നെയും ഞാന്‍ അത് ചെയ്യില്ല. ആ കാല?ഘട്ടം കഴിഞ്ഞു. എനിക്ക് ക്യാരക്ടര്‍ വേഷങ്ങളാണ് താല്‍പര്യം. ഒരു എലമെന്റ് എവിടയോ കിടപ്പുണ്ട്. അതില്‍ കയറിപിടിച്ചാല്‍ ഇനിയും ഒരു പത്ത് വര്‍ഷം കൂടി മുന്നോട്ട് പോകാം. 

ഒരിക്കലും ഡിപ്രഷനിലേക്ക് ഞാന്‍ പോയിട്ടില്ല. എനിക്ക് പേരും അവസരങ്ങളും ഉണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നുമുണ്ട്. പിന്നെ എന്തിന് ഡിപ്രഷനിലേക്ക് പോകണമെന്നും കൃഷ്ണ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. എന്നെ മൈന്റ് ചെയ്യാതെ പോയ സഹപ്രവര്‍ത്തകരെ വീണ്ടും ഞാന്‍ കണ്ടിരുന്നു. അത് രസമായിരുന്നു. അയാള്‍ ഇപ്പോള്‍ എന്നെ കെട്ടിപിടിക്കുകയൊന്നുമില്ല.

ഞാന്‍ പറഞ്ഞത് കൊള്ളേണ്ടിടത്ത് കൊണ്ടു. ഇപ്പോള്‍ വിളിയും ഇല്ല. ഞാന്‍ ഒരു ദിവസം മറ്റൊരു ആവശ്യത്തിന് വേണ്ടി വിളിച്ചു. പക്ഷെ എടുത്തില്ല. പിന്നീട് അമ്മയുടെ ഫങ്ഷന് കണ്ടപ്പോഴും പുള്ളി മുഖം തന്നില്ല. ആ ആര്‍ട്ടിസ്റ്റ് എന്നെ മൈന്റ് ചെയ്യാത്തതില്‍ എനിക്ക് ഒരു പുല്ലുമില്ല. കാരണം പൊറോട്ട അടിച്ചിട്ടാണേലും ഞാന്‍ ജീവിക്കും. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വിനയന്‍ സാറാണ്. അദ്ദേഹത്തിന്റെ എല്ലാ പടത്തിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വിനയന്‍ സാറിന് വിലക്ക് വന്ന സമയത്ത് പലരും എന്നോട് പറഞ്ഞു അദ്ദേഹത്തിന്റെ പടത്തില്‍ അഭിനയിക്കരുത് ലൈഫ് പോകുമെന്ന്. ഞാന്‍ നിങ്ങള്‍ക്ക് പാരയായോ പരാതിയുമായോ ഒന്നും വരുന്നില്ല. അതുകൊണ്ട് എന്റെ വഴിക്ക് പോകാന്‍ സമ്മതിക്കണമെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതുകൊണ്ട് എനിക്ക് വിലക്ക് വന്നില്ല. നാളെ ഇനി വന്നാലും കുഴപ്പമില്ല. വിലക്കുന്നെങ്കില്‍ വിലക്കട്ടെ. വര്‍ക്കില്ലാത്ത സമയത്ത് വര്‍ക്ക് തന്നയാളാണ് വിനയന്‍ സാര്‍.

ഇന്ന് ഞാന്‍ വീണ്ടും സജീവമായത് അദ്ദേഹത്തിന്റെ ഇന്റിപെന്റന്‍സ് എന്ന സിനിമയിലെ ?ഗാനത്തിലൂടെയാണ്. അതുപോലെ അമ്മ സംഘടനയുടെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം എന്നെ വിളിക്കുന്ന ആളുകളുണ്ട്. എന്റെ ഒരു കൂട്ടുകാരനുണ്ട്. മലയാള സിനിമയില്‍ എന്നെപ്പോലെ നില്‍ക്കുന്ന ഒരാളാണ്. അയാള്‍ ഒരു സമയത്ത് നന്നായിട്ട് തിളങ്ങി കയറി വന്നു. കഴിഞ്ഞ അമ്മ മീറ്റിങിന് പുള്ളിയെ ഞാന്‍ കണ്ടു. പക്ഷെ പുള്ളിക്ക് എന്നെ ഫെയ്‌സ് ചെയ്യേണ്ട ആവശ്യം ഇല്ലെന്ന രീതിയിലാണ് നില്‍ക്കുന്നത്. സംസാരിച്ചിട്ട് കാര്യമില്ലെന്നതുപോലെ. ഇത്തവണ അയാള്‍ എന്നെ വിളിച്ചു. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നുവെന്ന് പറഞ്ഞാണ് വിളിച്ചത്. നീ എന്നെ വിളിച്ചതില്‍ സന്തോഷമേയുള്ളുവെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല അന്ന് മൈന്റ് ചെയ്യാതിരുന്ന കാര്യവും ഞാന്‍ അവനോട് പറഞ്ഞു. എനിക്ക് അവനോട് ദേഷ്യമൊന്നും ഇല്ല. അപ്പോള്‍ അവന്‍ അവന്റെ ഭാഗം ക്ലിയര്‍ ചെയ്തു. അവന്റെ കഥ കേട്ടപ്പോള്‍ അത് എന്റേതിനേക്കാള്‍ മോശമാണ്.

ഇവന്റടുത്ത് സംസാരിച്ചിട്ട് എന്ത് കാര്യം എന്ന മൈന്റ് സെറ്റിലാണ് അന്ന് അവന്‍ എന്നോട് പെരുമാറിയത്. കുറേനാളുകൂടി കാണുന്നതിന്റെ രീതയില്‍ സംസാരിക്കാമല്ലോ.... പിന്നെ ഇതൊക്കെയാണ് സിനിമ. സംസാരിച്ച് അവസാനിപ്പിക്കും മുമ്പ് നിന്നെ ഞാന്‍ തെറ്റിദ്ധരിച്ചതാവും ഞാന്‍ നിനക്ക് വോട്ട് ചെയ്യാമെന്നും പറഞ്ഞു. അല്ലെങ്കില്‍ അവനെ കുറിച്ച് നെ?ഗറ്റീവ് എന്റെ മനസില്‍ കിടക്കുമെന്ന് കൃഷ്ണ പറഞ്ഞു. 

സാഹസം എന്ന സിനിമ എന്റെ കരിയറിലെ ഒരു ബോണസ് ആണ്. ഒരു വെബ് സീരീസ് കഴിഞ്ഞശേഷം ഒന്നു രണ്ടുമാസം പുതിയ പ്രോജക്ടുകള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന സമയത്താണ് സംവിധായകന്‍ ബിബിന്‍ കൃഷ്ണ എന്നെ വിളിക്കുന്നത്. പുതിയകാലത്ത് സിനിമയുടെ ഭാവവും രൂപവും ഒക്കെ മാറിയിട്ടുണ്ട്. എന്റെ മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കും എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. 

ഇന്ന് എല്ലാവരും സിനിമാ നടന്മാരാണ്. എല്ലാവര്‍ക്കും ഇവിടെ അവസരങ്ങള്‍ ഉണ്ട്. എന്നെ വിളിക്കുന്ന പ്രോജക്ടുകളില്‍ കേറി വാ എന്നൊരു പ്രയോഗമാണ് സംവിധായകരും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ഉപയോഗിക്കുന്നത്. ചെല്ലുമ്പോള്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രമുള്ള ചെറിയ വേഷം ആയിരിക്കും. ചെറിയ കുട്ടികള്‍ക്ക് പോലും മികച്ച വേഷങ്ങള്‍ കിട്ടുന്ന സമയം. എനിക്കിനി എന്ത് എന്ന ചിന്ത തലച്ചോറില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ് ബിബിന്റെ വിളി.

സാഹസമെന്ന തന്റെ പുതിയ ചിത്രത്തില്‍ ഒരു വേഷമുണ്ട്. ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ടാണ് വിളിച്ചത്. ഞാന്‍ ഒറ്റവാക്കില്‍ തന്നെ ഉത്തരം പറഞ്ഞു നോ.. ചെറിയ ചെറിയ വേഷങ്ങളില്‍ ഒതുങ്ങി കൂടിയിട്ട് ഇനി കാര്യമില്ല എന്ന് എനിക്ക് ധാരണയുണ്ട്. അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചത്. മാത്രമല്ല അദ്ദേഹം പറയുകയും ചെയ്തു, ഈ സിനിമയില്‍ ഒരേയൊരു സീന്‍ മാത്രമേ ഉള്ളൂ എന്ന്. അപ്പൊ പിന്നെ ഉറപ്പായും ചെയ്യില്ല എന്ന് തീരുമാനിച്ചു. പക്ഷേ ബിബിന്‍ പറഞ്ഞു, ചേട്ടാ ഇത് ചേട്ടനെ കൊണ്ട് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. താങ്കളുടെ ഒരു പഴയ ഹിറ്റ് പാട്ട് ഞങ്ങളുടെ സിനിമയില്‍ വീണ്ടും ഉപയോഗിക്കുന്നുണ്ട്. അത് വേറൊരു ആക്ടറെ വച്ച് അഭിനയിച്ചു ഫലിപ്പിക്കാന്‍ സാധിക്കില്ല. ബിബിന്‍ ആ പറഞ്ഞത് എന്നെ രണ്ടാമത് ഒന്നു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കാരണം ഈ കഥാപാത്രം എനിക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നൊരു സംവിധായകന്‍ പുതിയ കാലത്ത് ഒരിക്കലും പറയില്ല. ഇവിടെ പകരക്കാര്‍ ഇഷ്ടം പോലെ ഉണ്ട്. അങ്ങനെ ചിന്തിച്ചാണ് സാഹസം എന്ന സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്.

ലൊക്കേഷനില്‍ ചെന്നു അഭിനയിച്ചു. സിനിമ റിലീസ് ആകുന്നത് വരെ എന്റെ സീനുകള്‍ മുഴുവനായും ഈ സിനിമയില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷേ എന്റെ സീന്‍ തന്നെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറി. പിന്നെയും ഒരു പേടിയുണ്ടായിരുന്നു. 26 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ചെയ്ത പാട്ടാണ് ഒരു മുത്തം തേടി. അത് വീണ്ടും റീക്രീറ്റ് ചെയ്യുന്ന സിനിമയില്‍ ഞാന്‍ തന്നെയാണ് അഭിനയിക്കുന്നത്. കഥാസന്ദര്‍ഭം വേറെയാണ് എന്ന് മാത്രം.. പക്ഷേ സോങ് പുനരാവിഷ്‌കരിക്കുമ്പോള്‍ അത് വര്‍ക്കൗട്ട് ആകണമെന്ന ഒരു കാര്യമുണ്ടല്ലോ.. വര്‍ക്കൗട്ട് ആകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.. പ്രകടനത്തിന് നല്ല അഭിപ്രായം ലഭിക്കുന്നു. പഴയ ഗാനം വീണ്ടും തിയേറ്ററില്‍ കേട്ടപ്പോള്‍ തൊണ്ണൂറുകളിലെ തലമുറയ്ക്ക് കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് മനസ്സിലാക്കി.

Read more topics: # നടന്‍ കൃഷ്ണ
actor krishna reveals cinima

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES