Latest News

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;ബലമായി ഗര്‍ഭം അലസിപ്പിച്ചു; കന്നഡ നടന്‍ മദനൂര്‍ മനു അറസ്റ്റില്‍

Malayalilife
 സീരിയല്‍ നടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി;ബലമായി ഗര്‍ഭം അലസിപ്പിച്ചു; കന്നഡ നടന്‍ മദനൂര്‍ മനു അറസ്റ്റില്‍

സീരിയല്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കന്നഡ നടന്‍ മദനൂര്‍ മനു അറസ്റ്റില്‍. മനുവിന്റെ പുതിയ സിനിമ 'കുലദല്ലി കീള്യാവുദോ' ബുധനാഴ്ച റിലീസ്‌ചെയ്യാനിരിക്കെയാണ്  ലൈംഗികപീഡനക്കേസില്‍ പിടിയിലായത്. 

തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നും, ബലമായി ഗര്‍ഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33 കാരിയായ കന്നഡ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ ബെംഗളൂരുവിലെ അന്നപൂര്‍ണേശ്വരീനഗര്‍ പൊലീസാണ് മനുവിന്റെപേരില്‍ കേസെടുത്തത്.

ബലാത്സംഗം, വഞ്ചന, ശാരീരിക ആക്രമണം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നിവയാണ് സീരിയല്‍ നടിയുടെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കേസെടുത്തതോടെ  ഒളിവില്‍പ്പോകാന്‍ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയില്‍ നിന്നും പൊലീസ്  പിടികൂടുകയായിരുന്നു. 2018 ല്‍ കോമഡി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് നടി  മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടന്‍ നല്ല സൌഹൃദത്തിലായിരുന്നു. 

സംഭവ ദിവസം ഷോയുടെ ശമ്പളം നല്‍കാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി. മനു പിന്നീട് തന്റെ വീട്ടില്‍ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

നടന്റ പീഡനത്തിന് ഇരയായി താന്‍ രണ്ടുതവണ ഗര്‍ഭിണിയായി. രണ്ട് തവണയും മനു ഗര്‍ഭഛിദ്ര ഗുളികകള്‍ നല്‍കിയെന്നും നടി ആരോപിക്കുന്നു. തന്നെ ശാരീരികമായി ആക്രമിച്ചുവെന്നും, സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകള്‍ പകര്‍ത്തി  ഭീഷണിപ്പെടുത്തിയെന്നും നടിയി ആരോപിക്കുന്നു. കന്നഡയിലെ പ്രശസ്ത ഹാസ്ത്യരാമാണ് മദനൂര്‍ മനു.  സീരിയല്‍ നടനായും പേരെടുത്തയാളാണ് നടന്‍. കോമഡി കിലാഡിഗളു എന്ന ടിവി ഷോയിലൂടെ ജനപ്രീതിനേടി മനു കുലദല്ലി കീള്യാവുദോ' എന്ന സിനിമയിലെ പ്രധാന നടനാണ്. സിനിമ വരുന്ന ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നടന്‍ ബലാത്സംഗ കേസില്‍ പിടിയിലാകുന്നത്.


 

Read more topics: # മദനൂര്‍ മനു
actor madanur manu arrested

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES