Latest News

തിണ്ണയില്‍ കിടന്നവന് മെച്ചപ്പെട്ട ജീവിതം..' എന്ന് കമന്റ്; ആ വഴികളിലൂടെ സഞ്ചരിച്ചാണ് ജീവിതത്തിന്റെ മൂല്യവും സത്യവും പഠിച്ചതെന്ന് സൂരി; കയ്യടിച്ച് സോഷ്യല്‍ മീഡിയ 

Malayalilife
 തിണ്ണയില്‍ കിടന്നവന് മെച്ചപ്പെട്ട ജീവിതം..' എന്ന് കമന്റ്; ആ വഴികളിലൂടെ സഞ്ചരിച്ചാണ് ജീവിതത്തിന്റെ മൂല്യവും സത്യവും പഠിച്ചതെന്ന് സൂരി; കയ്യടിച്ച് സോഷ്യല്‍ മീഡിയ 

കുടുംബത്തോടൊപ്പമുള്ള ദീപാവലി ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച ഒരു മോശം കമന്റിന് തമിഴ് നടന്‍ സൂരി നല്‍കിയ മറുപടി സാമൂഹ്യമാധ്യമങ്ങളില്‍ വലിയ കൈയ്യടി നേടുന്നു. കഷ്ടപ്പാടുകളില്‍ നിന്ന് ഉയര്‍ന്നു വന്ന സൂരിയുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള മറുപടി പലര്‍ക്കും പ്രചോദനമായിരിക്കുകയാണ്. 

 സൂരിയുടെ ജന്മനാടായ രാജാക്കൂറില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് 'തിണ്ണയില്‍ കിടന്നവന് പൊടുന്നനെ മെച്ചപ്പെട്ട ജീവിതം വന്നു' എന്ന ഒരു കമന്റ് വന്നത്. ഇതിന് സൂരി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'തിണ്ണയിലല്ല സുഹൃത്തേ, പല ദിവസങ്ങളിലും രാത്രികളിലും റോഡിലിരുന്നും ഉറങ്ങിയുമാണ് ഞാന്‍ ജീവിച്ചത്. ആ വഴികളിലൂടെ സഞ്ചരിച്ചാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാന്‍ പഠിച്ചത്. നിങ്ങളുടെ വളര്‍ച്ചയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നേറിയാല്‍ വിജയവും നിങ്ങളെ തേടിയെത്തും.' 

സിനിമാതാരമാകുന്നതിന് മുന്‍പ് പല ജോലികള്‍ ചെയ്ത് ജീവിച്ചയാളാണ് സൂരി. ചെറിയ വേഷങ്ങളില്‍ നിന്ന് ഹാസ്യനടനായും പിന്നീട് നായകനിരയിലേക്കും ഉയര്‍ന്ന നടനാണ് അദ്ദേഹം. വെട്രിമാരന്റെ 'വിടുതലൈ' പോലുള്ള സിനിമകളിലെ അഭിനയം ഏറെ പ്രശംസ നേടി. അവസാനമായി പുറത്തിറങ്ങിയ ചിത്രം 'മാമന്‍' ആണ്. നിലവില്‍ 'മണ്ടാടി' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

Read more topics: # നടന്‍ സൂരി
actor soori on his diwali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES