മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളും മുമ്പ് പങ്കുവെച്ച അധിക്ഷേപ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികളിലുടനീളം നടന്‍ വിനായകനെ സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ഹാജരായ വിനായകന്റെ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വിവാദ പോസ്റ്റുകള്‍ ചോദ്യം ചെയ്യലിന് മുമ്പേ നീക്കം ചെയ്തിരുന്നു. അന്വേഷണ സംഘം നടന്റെ മൊബൈല്‍ ഫോണും പരിശോധിച്ചു.
ഗായകന്‍ കെ.ജെ. യേശുദാസ്, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഒര മാധ്യമപ്രവര്‍ത്തക എന്നിവര്‍ക്കെതിരെ അസഭ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് നടപടി. ''ആധുനിക കവിത''യുടെ ഭാഗമായി പോസ്റ്റുകള്‍ ഇട്ടതാണെന്ന് വിനായകന്‍ പോലീസിനോട് വിശദീകരിച്ചു. യേശുദാസിനെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മലയാള പിന്നണി ഗായകരുടെ സംഘടനയായ 'സമം' ശക്തമായി പ്രതികരിച്ചു. വ്യക്തിപരമായ അധിക്ഷേപം മലയാളി സമൂഹത്തിന് അപമാനകരമാണെന്നും അപലപനീയമാണെന്നും സംഘടനയുടെ ഔദ്യോഗിക കുറിപ്പില്‍ രേഖപ്പെടുത്തി. 'വിനാശകന്‍' എന്ന പദം ഉപയോഗിച്ച് വിനായകനെ സംഘടന വിമര്‍ശിച്ചു.
വിവാദ പോസ്റ്റിനുശേഷം മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച മറ്റൊരു പോസ്റ്റും വിനായകന്‍ പങ്കുവെച്ചിരുന്നു, ഇത് പ്രതിഷേധം ശക്തമാക്കിയിരുന്നു.