സിനിമാ ലോകത്ത് ഇപ്പോള്‍ വൈറലാകുന്നത് നടന്‍ വിനായകനും നിര്‍മ്മാതാവ് ഷറഫുദ്ദീനും ഒരുമിച്ചെത്തിയ പുതിയ വീഡിയേയാണ്. വീഡിയോയില്‍ കാരവന് അകത്ത് നില്‍ക്കുന്ന വിനായകന്‍ ഷഹഫുദ്ദീനോട് ദേഷ്യപ്പെടുന്നതാണ് വീഡിയോയില്‍. വീഡിയോ താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു പ്രൊഡ്യൂസര്‍ എത്ര കാലം ഇത് സഹിക്കണം' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഡേറ്റിന്റെ കാര്യം പറഞ്ഞാണ് വിനായകന്‍ ഷറഫുദ്ദീനോട് ദേഷ്യപ്പെടുന്നത്. വിനായകന്‍ ചൂടാകുന്നത് കേട്ടുകൊണ്ട് കാരവനിന്റെ പുറത്ത് ഫറഫുദ്ദീന്‍ നില്‍ക്കുകയാണ്. തിരികെ അദ്ദേഹത്തെ സമാധിനിപ്പിക്കാന്‍ നേക്കുന്നുണ്ടെങ്കിലും വിനായകന്‍ ദേഷ്യപ്പെട്ടുകയാണ് ചെയ്യുന്നത്. ഒടുവില്‍ ഷറഫുദ്ദീന്‍ കാരവന്റെ വാതില്‍ അടച്ച് നെടുവീര്‍പ്പിടുന്നതോടെ വിഡിയോയുടെ ആദ്യ ഭാഗം അവസാനിക്കുന്നു. 'ഒരു മണിക്കൂര്‍ കഴിഞ്ഞ്' എന്ന കുറിപ്പോടെയാണ് വിഡിയോയുടെ അടുത്ത ഭാഗം ആരംഭിക്കുന്നത്.
'പെറ്റ് ഡിറ്റക്ടീവ്' സിനിമയില്‍, കഥാപാത്രമായ യാഖത് അലിയുടെ വേഷത്തില്‍ വിനായകന്‍ നില്‍ക്കുന്നതാണ് അടുത്ത സീനില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ഏറ്റവുമധികം ചിരിയുണര്‍ത്തിയ ക്ലൈമാക്‌സ് രംഗത്തിന്റെ ഒരംശമാണ് വിഡിയോയില്‍ തുടര്‍ന്ന് കാണിക്കുന്നത്. വിനായകന്‍ റോളര്‍കോസ്റ്ററില്‍ കയറി 'കിളിപോയി' നടക്കുന്ന ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷറഫുദ്ദീന്‍ വിഡിയോ പങ്കുവച്ചത്.