Latest News

ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല; വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു  ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്ക്; ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിന് പിന്നാലെ പോസ്റ്റുമായി നടന്‍ വിനായകന്‍; അപകടത്തില്‍ കഴുത്തിലെ ഞരമ്പിന് മുറിവേറ്റതോടെ  സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട്

Malayalilife
 ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല; വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു  ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്ക്; ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തിന് പിന്നാലെ പോസ്റ്റുമായി നടന്‍ വിനായകന്‍; അപകടത്തില്‍ കഴുത്തിലെ ഞരമ്പിന് മുറിവേറ്റതോടെ  സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ട്

ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസത്തെ വിശ്രമം കഴിഞ്ഞ് അദ്ദേഹം വീണ്ടും സെറ്റില്‍ തിരിച്ചെത്തുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. തമിഴ്നാട്ടിലെ തിരുച്ചെന്തൂരില്‍ വെച്ച് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പേശികള്‍ക്കും ഞരമ്പിനും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ താരത്തിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

'കഴുത്തിന്റെ ഞരമ്പിന് മുറിവേറ്റു. രണ്ടുദിവസം മുമ്പ് അറിഞ്ഞു. ഇല്ലെങ്കില്‍ ചലനശേഷി നഷ്ടപ്പെട്ടേനെ', ആശുപത്രി വിട്ട നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. പരിക്കേറ്റ താരം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. എംആര്‍ഐ പരിശോധനയില്‍ പേശികള്‍ക്ക് സാരമായ ക്ഷതമുണ്ടായെന്നും ഞരമ്പിന് മുറിവേറ്റവെന്നും കണ്ടെത്തുകയായിരുന്നു.

എന്നാല്‍ അപകട വിവരം പങ്ക് വച്ച വിനായകന് നേരെ സൈബര്‍ ആക്രമണവുമുണ്ടായി.കര്‍മ്മഫലം' ആണെന്നായിരുന്നു വിനായകനെ നേരെ ഉയര്‍ന്ന കമന്റുകള്‍. ഇപ്പോഴിതാ സംഭവത്തില്‍ രൂക്ഷ മറുപടി നല്‍കിയിരിക്കുകയാണ് വിനായകന്‍. വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനായകന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട്. അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. നിന്റെയൊക്കെ വീട്ടില് അമ്മയും അച്ഛനും ഭാര്യയും മക്കളും തളര്‍ന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാല്‍ മതി വിനായകന്‍ എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല.വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെടാ. വിനായകന്‍ ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. 'കര്‍മ്മ' എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കര്‍മ്മഫലം വിനായകന്‍ അനുഭവിച്ചോളും, അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട ...

എന്റെ തന്തയും 
ചത്തു 
സഖാവ് വി എസ്സും 
ചത്തു 
ഉമ്മന്‍ ചാണ്ടിയും 
ചത്തു 
ഗാന്ധിയും ചത്തു 
നെഹ്രുവും ചത്തു 
ഇന്ദിരയും ചത്തു 
രാജീവും ചത്തു 
കരുണാകരനും ചത്തു 
ജോര്‍ജ് ഈഡനും ചത്തു 
നിന്റെയൊക്കെ അമ്മേടെ നായര് ചാണ്ടിയാണേല്‍ അയാളും ചത്തു 
ചത്തു 
ചത്തു 
ചത്തു 
അഹംഭവിച്ചവനല്ല..വിനായകന്‍ അഹംകരിച്ചവനാണ് വിനായകന്‍ ... 
കാലം എന്നെ കൊല്ലുന്നതു വരെ
 ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കും ...
ജയ് ഹിന്ദ്
Merry Christmas

 

Read more topics: # വിനായകന്‍
vinayakan post about cyber attack accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES