തമിഴ് പ്രക്ഷകരെ ഹാസ്യത്തിന്റെ നെറുകയില്‍ എത്തിക്കുന്ന നടന്‍ യോഗി ബാബു വിവാഹിതനായി . വെല്ലൂര്‍ സ്വദേശിയായ മഞ്ചു ഭാര്‍ഗവിയെയാണ് താരം ജീവിത സഖിയാക്കിയത് . ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹ്യത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത് . താരത്തിന്റെ വിവാഹം നടന്നത് തിരുത്താണിയിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു .
വിവാഹത്തെക്കുറിച്ച് താരം ആര്‍ക്കും ഒരു സൂചനയും നല്‍കിയിരുന്നില്ല . സിനിമ പ്രവര്‍ത്തകര്‍ക്കായി അടുത്ത മാസം ചെന്നെയില്‍ വിവാഹ റിസപ്ക്ഷന്‍ സംഘടിപ്പിക്കാനിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട് . വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്ല്യാണമായിരുന്നു ഇതെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു .
താരം ഹാസ്യ, ഉപനായക വേഷങ്ങള്‍ക്കൊപ്പം വിവിധ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട് . താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് മാരി സെല്‍ലരാജ് സംവിധാനം ചെയ്ത ധനുഷിന്റെ കര്‍നാന്‍ എന്ന ചിത്രത്തിലാണ് .