അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് മോഡേണ്‍ വസ്ത്രത്തില്‍ എത്തിയ മീരയ്ക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ താരം പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ഗ്രാമീണ വേഷങ്ങളിലൂടെയാണ് മീര നന്ദന്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളികളുടെ അടുത്ത വീട്ടിലെ കുട്ടിയുടെ രൂപവും ഭാവവുമായിരുന്നു മീരയ്ക്ക്. എന്നാല്‍ ഈയിടയായി താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങള്‍ ആരാധകര്‍ക്ക് അത്ര ദഹിക്കുന്നില്ല. ദുബായില്‍ ജോലി ചെയ്യുന്ന മീര കൂടുതല്‍ സ്‌റ്റൈലിഷും മോഡേണുമായി മാറിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള മുട്ടുവരെയുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവെച്ച മീരയ്ക്ക് വലിയ രീതിയിലാണ് വിമര്‍ശനം നേരിട്ടത്. നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള നടിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. നിരവധിപേര്‍ താരത്തിനെതിരെ വിമര്‍ശനവും അശ്ലീല കമന്റുമായി രംഗത്തെത്തി. ഇതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ വസ്ത്രാധാരണ തന്റെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് പിന്നീട് തന്റെ മോഡേണ്‍ ലുക്കിലെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീന്‍സിന്റെ ഷോര്‍്ട്സും ഉടുപ്പുമണിഞ്ഞ് കോളയും കുടിച്ച് ഫോണില്‍ സംസാരിച്ച് നില്‍ക്കുന്ന മോഡേണ്‍ ലുക്കിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. ഇതിലും അതീവ ഗ്ലാമറസായിട്ടാണ് താരമുള്ളത്. എന്നാല്‍ ആരാധകര്‍ക്ക് അശ്ലീലകമന്റുകള്‍ പറയാനായി ഇക്കുറി താരം കമന്റ് സെക്ഷന്‍ ഓണ്‍ ചെയ്ത് വച്ചിട്ടില്ല. ഇത്രയും ധൈര്യത്തോടെ വീണ്ടും ഇത്തരം വസ്ത്രങ്ങളിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യ്ത മീരയുടെ ആര്‍ജ്ജവത്തെ സോഷ്യല്‍മീഡിയയില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ചിലര്‍.