സഹനടി വേഷങ്ങളില്‍ മികച്ച പ്രകടനം സീനത്ത് കാഴ്ച വെച്ച് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന നടിമാരില്‍ ഒരാളാണ് നടി സീനത്ത്. സീരിയലുകളിലും അഭിനയിച്ച സീനത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.സിനിമയില്‍ എത്തിയിട്ട് അഞ്ച് പതിറ്റാണ്ടോളമാ നടി ഇപ്പോഴും സജീവമാണ് നാടകാചാര്യന്‍ കെടി മുഹമ്മദിനെ വിവാഹം ചെയ്ത സീനത്ത് നാടക രംഗത്തും കഴിവ് തെളിയിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അവര്‍. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള അനുഭവങ്ങളും സിനിമയില്‍ നിന്ന് ഉണ്ടായ മോശം അനുഭവങ്ങളും ഒക്കെ അവര്‍ പങ്കുവച്ചു. ആദ്യമായി ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയെ കണ്ട് മുട്ടിയ സംഭവവും അവര്‍ വിവരിച്ചു. കൂടാതെ സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച ഒരു നടനെ കുറിച്ചും അവര്‍ പ്രതികരിച്ചു.
സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഞാന്‍ എത്ര സിനിമയില്‍ അഭിനയിച്ചുവെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഒരു വര്‍ഷം 14 സിനിമയില്‍ ഒക്കെ അഭിനയിച്ചിരുന്നു. ഇപ്പോള്‍ കുടുംബകഥകള്‍ കുറഞ്ഞതോടെ ആയിരിക്കും അത്തരം സിനിമകളില്‍ കുറവുണ്ടായിരിക്കുന്നത്. ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവര്‍ക്കും ഒപ്പം അഭിനയിച്ചിരുന്നു. അവരൊക്കെ ഇപ്പോഴും ഉണ്ട്. എല്ലാ മേഖലകളിലും കൈ വയ്ക്കാന്‍ കഴിഞ്ഞത് ഒരു നേട്ടമായി തന്നെ കാണുന്നു.
ശ്വേത മേനോന് വേണ്ടി ഡബ് ചെയ്യുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ശ്വേതാ നായികാ ലെവലില്‍ നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യുന്ന പെണ്‍കുട്ടി ആണല്ലോ. പക്ഷേ സ്വഭാവ വേഷങ്ങളില്‍ വരുന്ന കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ചെയ്യാറില്ല. എന്താണെന്ന് വച്ചാല്‍ പിന്നെ അത് എന്റെ വേഷങ്ങള്‍ ഇല്ലാതാക്കും. ഡബ്ബിങ് മാത്രമായി ഒതുങ്ങിപ്പോവും. ശ്വേതയ്ക്ക് വേണ്ടി ഡബ് ചെയ്താല്‍ എനിക്ക് അതൊരിക്കലും പാരയാവില്ല.
ആറ്റുവഞ്ചി തുഴഞ്ഞപ്പോള്‍ എന്ന സിനിമയില്‍ മമ്മൂക്ക അഭിനയിക്കാന്‍ വന്നപ്പോള്‍ കണ്ടിരുന്നു, ദൂരെ നിന്ന്. പിന്നെ മഹാനഗരം എന്ന കെജി ജോര്‍ജ് സാറിന്റെ സിനിമയിലാണ് കാണുന്നത്. മമ്മൂക്ക അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ കണ്ടു പിന്ന മേക്കപ്പിനായി പോയി. പുള്ളി അവിടെ നിന്ന് നോക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് പാക്കപ്പില്‍ മേക്കപ്പ് അഴിക്കാന്‍ ഞാന്‍ ചെന്നപ്പോള്‍ മമ്മൂക്ക അടുത്തേക്ക് വന്നു. ഞാന്‍ മമ്മൂട്ടി എന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഞാന്‍ നിന്ന നില്‍പ്പില്‍ ഇല്ലാണ്ടായി. ലാല്‍ എന്നെ ഒരുപാട് സിനിമകളിലേക്ക് റെക്കമന്‍ഡ് ചെയ്തിരുന്നു.
ഉള്ളടക്കം, കിലുക്കം ഒക്കെ അങ്ങനെ ലഭിച്ചതാണ്. ധനത്തില്‍ അഭിനയിച്ച ശേഷമായിരുന്നു ഇത്. മുന്‍പ് ഞാന്‍ വിനയേട്ടന്റ് ലൊക്കേഷനില്‍ നിന്ന് ഇറങ്ങി പോന്നിരുന്നു. ലൊക്കേഷനില്‍ എത്തിയപ്പോള്‍ മുറിയില്ലെന്ന് അവര്‍ പറഞ്ഞു. അടുത്ത സീന്‍ എന്റതായിരുന്നു എടുക്കേണ്ടത്. ദേഷ്യം വന്നപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇറങ്ങി പോന്നിരുന്നു. പിന്നെ വിനയേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയിട്ടില്ല. ചില നടന്മാര്‍ക്കുണ്ട് നമ്മളെ ഒഴിവാക്കുന്ന ശീലം. ചില അല്ല, ഒരു നടന്റെ പേര് എനിക്ക് നേരിട്ടറിയാം. അയാളോട് ഞാന്‍ നേരിട്ട് പറയുകയും ചെയ്തിരുന്നു. നിങ്ങള്‍ ചെയ്യുന്നത് വളരെ മോശമാണ് എന്ന്. പേര് ഞാന്‍ പറയുന്നില്ല, അത് മോശമല്ലേ. അയാള്‍ക്ക് അറിയാം. മൂന്ന് സിനിമകളില്‍ നിന്ന് അങ്ങനെ ചെയ്തിട്ടുണ്ട്. ഈ അടുത്തകാലത്ത് വരെ അങ്ങനെ ചെയ്തു എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. ഇതൊക്കെ ഒരു ശ്വാസത്തിന് ഒക്കെയല്ലേ ഉള്ളൂ. എന്തിനാണ് ഇങ്ങനെ എന്നാണ് ഞാന്‍ ചോദിച്ചത്.
ഇപ്പോള്‍ സിനിമയില്‍ റോളുകളും കുറവാണെന്നും കഥാപാത്രത്തിന് പറ്റിയ ആളുകളെ സെലക്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സീനത്ത് പറഞ്ഞു. ഇപ്പോഴത്തെ സിനിമയില്‍ അമ്മ, അച്ഛന്‍, ചേച്ചി എന്ന കഥാപാത്രങ്ങളൊക്കെ വളരെ കുറവാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
നമുക്ക് കഴിവ് ഉണ്ടായിട്ടും എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല എന്നുള്ള ഒരു ചോദ്യം എപ്പോഴും ഉണ്ടാകാറുണ്ട്. ഒരു നല്ല റോള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ കുറെ കാലത്തേക്ക് ഒന്നും ഉണ്ടാകാറില്ല. അങ്ങനെ സംഭവിക്കാറുണ്ട്. അപ്പോള്‍ എന്താണെന്ന് അറിയില്ല. എനിക്ക് തോന്നുന്നു നമ്മള്‍ ചിലപ്പോള്‍ ആരെയും വിളിക്കാന്‍ പോകാത്തതുകൊണ്ടായിരിക്കും.
അങ്ങനെ വിളിക്കാന്‍ പോകാത്തതുകൊണ്ട് മറന്ന് പോകുമല്ലോ. ഈ സൗഹൃദങ്ങള്‍ നിലനിര്‍ത്തി പോകുമ്പോഴല്ലേ ഓര്‍മ ഉണ്ടാവുകയുള്ളു. അത് എന്റെ കുഴപ്പം തന്നെയായിരിക്കും. എനിക്ക് സിനിമ വരാത്തത് ചിലപ്പോള്‍ എന്റെ കുഴപ്പം കൊണ്ടായിരിക്കും. അല്ലാതെ ഇത് മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോള്‍ സിനിമയില്‍ അങ്ങനെയുള്ള റോളുകളും കുറവാണല്ലോ. ഇപ്പോള്‍ സിനിമയില്‍ ആര്‍ട്ടിസ്റ്റിനെ അല്ല നോക്കുന്നത്, ഒരു കഥാപാത്രം വന്നുകഴിഞ്ഞാല്‍ ആ കഥാപാത്രത്തിന് പറ്റിയ ആളുകളെ സെലക്ട് ചെയ്യുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ അങ്ങനെയുള്ള ആളുകളെ കണ്ടെത്തുന്നു എന്നുള്ളതാണ് കൂടുതലും. പക്ഷെ അവരൊന്നും അടുത്ത സിനിമയില്‍ കാണുന്നത് പോലുമില്ല. നിലനില്‍പ്പും കുറവാണ്. ഇപ്പോഴത്തെ സിനിമയില്‍ അമ്മ, അച്ഛന്‍, ചേച്ചി ഇതൊക്കെ വളരെ കുറവാണ്. കാരണം ഇന്നത്തെ സാഹചര്യം അങ്ങനെയാണ്,സീനത്ത് പറയുന്നു.
പണത്തിന് ഞാന്‍ പ്രാധാന്യം നല്‍കിയിട്ടില്ല. കിട്ടേണ്ട പരി?ഗണന കിട്ടിയില്ലെങ്കില്‍ അങ്ങനത്തെ സ്ഥലത്ത് നില്‍ക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പൈസ കുറഞ്ഞിട്ട് സിനിമയ്ക്ക് പോകാതിരുന്നത് വളരെ അപൂര്‍വമാണ്. പക്ഷെ പരി?ഗണന കിട്ടിയില്ലെങ്കില്‍ അവിടെ നില്‍ക്കാന്‍ പാടില്ല, ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. വിനയേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ് ഇറങ്ങിപ്പോന്നത്. ദിവ്യ ഉണ്ണി നായികയായി അഭിനയിച്ച സിനിമ. ആരുടെയും കുറ്റമല്ല അവിടെയുണ്ടായത്. വിനയന്‍ സര്‍ അറിഞ്ഞിട്ടുമില്ല. അവിടെ ചെന്നപ്പോള്‍ ഭയങ്കര തിരക്കാണ്. ഇരിക്കാന്‍ പോലും പറ്റുന്നില്ല. മോന്‍ ചെറിയ കുട്ടിയാണ്. റൂം ഇല്ല.
ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ റൂം വേണമെന്ന് അവര്‍ക്കറിയില്ലേ. വൈകുന്നേരമേ റൂം ആകൂ എന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സങ്കടമായി. ഞാന്‍ ഒന്നും പറയാതെ ഇറങ്ങി. അടുത്ത സീന്‍ എന്റേതാണ്. തിരിച്ച് വന്ന ശേഷം എനിക്ക് വിഷമം തോന്നി. വിനയേട്ടനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഞാന്‍ അദ്ദേ?ഹത്തെ വിളിച്ചു. ഇങ്ങനെയാണ് അവിടെ നിന്ന് പോന്നതെന്ന് പറഞ്ഞു.
ഏതായാലും പോയില്ലേ, കുഴപ്പമില്ല വിട്ടേക്ക് എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ വിനയേട്ടന്‍ എന്നെ വിളിച്ചിട്ടേയില്ല. കുറേക്കാലത്തിന് ശേഷം ഞാന്‍ നേരിട്ട് കണ്ടപ്പോള്‍ ഇതൊക്കെ പറഞ്ഞു. കുഴപ്പമില്ല, നമുക്ക് കൂടാം എന്ന് പറഞ്ഞെന്നും സീനത്ത് ഓര്‍ത്തു.
അഭിനയിച്ച സിനിമയില്‍ പറഞ്ഞ പ്രതിഫലം കിട്ടാതെ പോയ സാഹചര്യമുണ്ട്. അമ്മ സംഘടന വന്ന ശേഷം വളരെ കുറഞ്ഞു. സംഘടന വന്ന ശേഷം മദ്രാസില്‍ ഒരു സിനിമ വര്‍ക്ക് ചെയ്യാന്‍ പോയി. ദിലീപാണ് അതില്‍ മെയിന്‍ റോള്‍ ചെയ്യുന്നത്. അവസാനം പ്രൊഡ്യൂസറുടെ കയ്യില്‍ പൈസയില്ല. ആര്‍ട്ടിസ്റ്റുകളെ വിടില്ലെന്നായി. ഒന്നും ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ചു.
മമ്മൂക്കയുടെ ഒറ്റ കോള്‍. ഞങ്ങളെ കയറ്റി വിട്ടെന്നും സീനത്ത് ഓര്‍ത്തു. നാടകങ്ങളില്‍ നിന്നുമാണ് സീനത്ത് സിനിമാ രം?ഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരന്‍ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. കഴിഞ്ഞ ?ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെക്കുറിച്ച് സീനത്ത് സംസാരിക്കുന്നുണ്ട്. കെടിയെ വിട്ട് പോയി എന്ന് ഇപ്പോഴും ചിലര്‍ പറയുന്നുണ്ട്.
എന്തെങ്കിലും കാരണമുള്ളത് കൊണ്ടാകുമല്ലോ പിരിഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് ഇന്ന് ഞാന്‍ ഇവിടെ ഇരുന്ന് പറയാന്‍ പാടില്ല. മറുപടി പറയാന്‍ അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് സീനത്ത് ചൂണ്ടിക്കാട്ടി. കെടിയെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ അത് പ്രശ്‌നമില്ല. കെടിയില്‍ ഒരു മകന്‍ ജനിച്ചു. അദ്ദേഹത്തിന് അടുത്ത തലമുറയുണ്ടായി. മരിക്കുന്നത് വരെയും കെടി തന്നെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും സീനത്ത് വ്യക്തമാക്കി.