Latest News

നൃത്ത അധ്യാപികയുടെ മകള്‍; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ ചിത്രം; മലയാളത്തില്‍ ദിലീപിന്റെ നായിക; നേട്ടങ്ങള്‍ക്കിടയില്‍ പുതിയ വിവാദവും; ദുബായിക്കാരി ലക്ഷ്മിമേനോന്റെ ഞെട്ടിക്കുന്ന ജീവിത കഥ

Malayalilife
നൃത്ത അധ്യാപികയുടെ മകള്‍; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ ചിത്രം; മലയാളത്തില്‍ ദിലീപിന്റെ നായിക; നേട്ടങ്ങള്‍ക്കിടയില്‍ പുതിയ വിവാദവും; ദുബായിക്കാരി ലക്ഷ്മിമേനോന്റെ ഞെട്ടിക്കുന്ന ജീവിത കഥ

കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ നടി ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത കുറച്ച് ഞെട്ടലോടെ ആണ് ആരാധകര്‍ കേട്ടത്. ഈ കേസില്‍ ലക്ഷ്മിയുടെ പേര് ചേര്‍ക്കുകയും ചോദ്യം ചെയ്യാന്‍ ലക്ഷ്മിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും കൂടി ചെയ്തതോടെ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് താരം. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നടിയും സംഘവും യുവാവിന്റെ വാഹനം റോഡില്‍ തടയുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതിന് വീഡിയോ തെളിവുകള്‍ ഉണ്ട്. പിന്നീട് യുവാവിനെ കാറില്‍ നിന്ന് വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ കൊണ്ടുപോയി ഉപദ്രവിക്കുക ആയിരുന്നു. ലക്ഷ്മി മേനോന്റെ കരിയറില്‍ ഒരു ബ്ലാക്ക് മാര്‍ക്ക് വീഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.

1996 മെയ് 19 ന് ദുബായില്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന രാമകൃഷ്ണന്റെയും നൃത്ത അധ്യാപികയായ ഉഷാ മേനോന്റെയും മകളായി ആണ് ലക്ഷ്മി മേനോന്‍ ജനിച്ചത്. കൊച്ചി ആണ് സ്വന്തം സ്ഥലം. പ്രധാനമായും തമിഴ് സിനിമയിലാണ് ലക്ഷ്മി പ്രവര്‍ത്തിക്കുന്നത് എങ്കിലും രഘുവിന്റെ സ്വന്തം റസിയ (2011) എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ചെറുപ്പം മുതല്‍ നൃത്തം പഠിക്കുന്ന ലക്ഷ്മിയുടെ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഭരതനാട്യം വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംവിധായകന്‍ വിനയന്‍ ആണ് ലക്ഷ്മിയ്ക്ക് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുന്നത്. അങ്ങനെയാണ് എട്ടാം ക്ളാസില്‍ പഠിക്കുന്ന സമയത്ത് ലക്ഷ്മി രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. പിന്നീട് അലി അക്ബര്‍ സംവിധാനം ചെയ്ത ഐഡിയല്‍ കപ്പിള്‍ എന്ന മറ്റൊരു മലയാള ചിത്രത്തില്‍ വിനീതിനൊപ്പം നായികയായി അഭിനയിച്ചു.

ലക്ഷ്മിയുടെ മലയാള സിനിമയിലെ അഭിനയം കണ്ടിട്ടാണ് സംവിധായകന്‍ പ്രഭാകരന്‍, എം ശശികുമാര്‍ നായകനായ സുന്ദരപാണ്ഡ്യന്‍ (2012) എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം നല്‍കിയത്. സുന്ദര പാണ്ഡ്യന്‍ ആയിരുന്നു ലക്ഷ്മി നായികയായ ആദ്യ തമിഴ് സിനിമ. പിന്നീട് സംവിധായകന്‍ പ്രഭു സോളമന്‍, നടന്‍ വിക്രം പ്രഭുവിനൊപ്പം കുംകി എന്ന ചിത്രത്തില്‍ ലക്ഷ്മിയെ നായികയായി അവതരിപ്പിച്ചു. പിന്നീട് അങ്ങോട്ട് ലക്ഷ്മിയുടെ ജീവിതത്തിലെ വസന്തകാലം ആയിരുന്നു. തുടരെത്തുടരെ തമിഴ് സിനിമകള്‍ ചെയ്തുകൊണ്ട്, ലക്ഷ്മി കോളിവുഡിലെ മുന്‍നിര നായികമാര്‍ക്കൊപ്പം സ്ഥാനം നേടി. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മി മേനോനെ പ്രേക്ഷകര്‍ കണ്ടത്.

സുന്ദരപാണ്ഡ്യന്‍, കൊമ്പന്‍, പാണ്ഡ്യനാട് തുടങ്ങിയ സിനിമകളിലെല്ലാം ലക്ഷ്മി മേനോന് ലഭിച്ചത് ?ഒരേ ലുക്കിലുള്ള കഥാപാത്രങ്ങളാണ്. വ്യത്യസ്തമായ റോളുകള്‍ ചെയ്യാനുള്ള അവസരം ലക്ഷ്മി മേനോനുണ്ടായില്ല. ലൈം ലൈറ്റില്‍ സജീവമായി നില്‍ക്കാനുള്ള ശ്രമങ്ങളും ലക്ഷ്മി മേനോന്റെ ഭാ?ഗത്ത് നിന്നുണ്ടായില്ല. പിആര്‍ വര്‍ക്കുകളും ഫോട്ടോഷൂട്ടുമെല്ലാം ഇന്ന് നടിമാര്‍ക്ക് അനിവാര്യമാണ്. എന്നാല്‍ ലക്ഷ്മി മേനോന്‍ ഇതിനോടൊന്നും വലിയ താല്‍പര്യം കാണിച്ചില്ല. സിനിമാ രം?ഗത്ത് മുന്‍നിര സ്ഥാനം പോയതില്‍ നടിക്ക് നിരാശയില്ലെന്നും അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാണ്.

നയന്‍താര, അമല പോള്‍ തുടങ്ങിയ മലയാളി നടിമാര്‍ക്ക് ശേഷം തമിഴകത്ത് താര പദവി നേടുന്നു അടുത്ത നടിയായി ലക്ഷ്മി മേനോന്‍ മാറി. തിരക്കുള്ള നടിയായി മാറിയതോടെ മലയാളത്തില്‍ നിന്നും അവസരം വന്നു. അവതാരം എന്ന മലയാള സിനിമയില്‍ ലക്ഷ്മി മേനോന്‍ നായികയായെത്തി. ദിലീപായിരുന്നു സിനിമയിലെ നായകന്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ ലക്ഷ്മി മേനോന്‍ സിനിമാ രം?ഗത്ത് നിന്നും അകന്നു. 2016 മുതലാണ് നടി സിനിമകളില്‍ നിന്ന് അകന്ന് തുടങ്ങിയത്. ഗ്രാമീണ പെണ്‍കൊടിയായി അഭിനയിച്ച് തനിക്ക് മടുത്തെന്നും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചെന്നും ഒരിക്കല്‍ ലക്ഷ്മി മേനോന്‍ പറഞ്ഞു. പിന്നീട് ലക്ഷ്മി മേനോന്‍ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു. ഇടവേളയ്ക്ക് ശേഷം നല്ല അവസരങ്ങളൊന്നും ലക്ഷ്മി മേനോനെ തേടി വന്നില്ല.

14 വര്‍ഷത്തോളമായി അഭിനയ ലോകത്ത് സജീവമായ ലക്ഷ്മി നിരവധി നിരൂപക പ്രശംസയും അവാര്‍ഡുകളും ഇതിനോടകം നേടിക്കഴിഞ്ഞു. സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് , തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ്, രണ്ട് സൈമ അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളുകൂടിയാണ് ലക്ഷ്മി. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന ഈ സമയത്താണ് ലക്ഷ്മിയുടെ പേരില്‍ ഇങ്ങനെ ഒരു തട്ടിക്കൊണ്ടുപോകലും മര്‍ദ്ദനവും ഉള്‍പ്പെടുന്ന ഒരു ആരോപണവും കേസും ഉയരുന്നത്. 

lakshmi menon life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES