കാംബസ് പശ്ചാത്തലത്തിലൂടെ ഫുള്‍ ഫണ്‍ത്രില്ലര്‍ അടിനാശം വെള്ളപ്പൊക്കം;   ഡിസംബര്‍ പന്ത്രണ്ടിന് തിയേറ്ററുകളില്‍

Malayalilife
കാംബസ് പശ്ചാത്തലത്തിലൂടെ ഫുള്‍ ഫണ്‍ത്രില്ലര്‍ അടിനാശം വെള്ളപ്പൊക്കം;   ഡിസംബര്‍ പന്ത്രണ്ടിന് തിയേറ്ററുകളില്‍

കാംബസ് പശ്ചാത്തലത്തിലൂടെ ഫുള്‍ ഫണ്‍ത്രില്ലര്‍ ജോണറില്‍ ഏ. ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന അടിനാശം വെള്ളപ്പൊക്കം എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.ഡിസംബര്‍ പന്ത്രണ്ടിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍  മനോജ് കുമാര്‍  കെ.പി. ഈ ചിത്രംനിര്‍മ്മിക്കുന്നു.ആര്‍. ജയചന്ദ്രന്‍, എസ്.ബി. മധു, താരാ അതിയാടത്ത് എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് .

ഒരു വശത്ത് കാംബസ് പ്രധാന പശ്ചാത്തലമാകുമ്പോള്‍ത്തന്നെ കാംബസ്സിനു പുറത്തും ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്. രണ്ടു ഭാഗങ്ങളും ഒന്നിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന് പ്രധാന വഴിത്തിരിവുണ്ടാകുന്നത്.യുവതംലമുറക്ക് കാതലായ സന്ദേശങ്ങള്‍ കൂടി പകര്‍ന്നുകൊങ്ങാണ് ചിത്രം കടന്നു വരുന്നത്.

കാംബസ്സിന്റെ രസച്ചരടുകള്‍ കോര്‍ത്തിണക്കുമ്പോള്‍ ത്തന്നെ അതിനെ കൊണ്ടെത്തിക്കുന്നത് ഗൗരവമായ വിഷയങ്ങളിലാണ്. അതാണ് ചിത്രത്തെ കാംബുള്ളതാക്കി മാറ്റുന്നതും.ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകര്‍ഷകമാകുന്നു. ഷൈന്‍ ടോം ചാക്കോ,, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍,മഞ്ജു പിള്ള, തമിഴ് നടന്‍ ജോണ്‍ വിജയ്, പ്രശസ്ത യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവരുംവിനീത് മോഹന്‍ സജിത് അമ്പാട്ട്, അരുണ്‍പ്രിന്‍സ്, എലിസബത്ത് ടോമി, രാജ് കിരണ്‍ തോമസ്,,വിജയകൃഷ്ണന്‍ എം.ബി., എന്നീപുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റേതാണു തിരക്കഥയും.
മലയാള സിനിമയില്‍ ഒരു പിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയ  സുരേഷ് പീറ്റേഴ്‌സ് വലിയൊരു ഇടവേളക്കു ശേഷം ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു.
ടിറ്റോ.പി. തങ്കച്ചന്റേതാണു ഗാനങ്ങള്‍ '
ഛായാഗ്രഹണം - സൂരജ്. എസ്. ആനന്ദ്.
എഡിറ്റിംഗ് - ലിജോ പോള്‍
കലാസംവിധാനം - ശ്യാം കാര്‍ത്തികേയന്‍.
മേക്കപ്പ് - അമല്‍ കുമാര്‍. കെ.സി.
കോസ്റ്റ്യും - ഡിസൈന്‍. സൂര്യാ ശേഖര്‍.
സ്റ്റില്‍സ് - റിഷാദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ഷഹദ് സി.
പ്രൊജക്റ്റ് ഡിസൈന്‍ - സേതു അടൂര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പൗലോസ് കുറു മുറ്റം, നജീര്‍ നസീം, നിക്‌സണ്‍കുട്ടിക്കാനം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മുഹമ്മദ് സനൂപ്.
വാഴൂര്‍ ജോസ്.

adinasham vellapokkam poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES