Latest News

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ഡിസംബറില്‍; നായികയായി ഐശ്വര്യ ലക്ഷ്മി; ഇടവേളക്ക് ശേഷം'ചിന്താവിഷ്ടയായ ശ്യാമള'യും ബിഗ് സ്‌ക്രീനിലേക്ക്; അപ്‌ഡേറ്റുമായി സംവിധായകന്‍

Malayalilife
 മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം ഡിസംബറില്‍; നായികയായി ഐശ്വര്യ ലക്ഷ്മി; ഇടവേളക്ക് ശേഷം'ചിന്താവിഷ്ടയായ ശ്യാമള'യും ബിഗ് സ്‌ക്രീനിലേക്ക്; അപ്‌ഡേറ്റുമായി സംവിധായകന്‍

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ഹൃദയപൂര്‍വ്വം എന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മി നായികയാകും. സത്യന്‍ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ് ഇങ്ങനെ:
'ഹൃദയപൂര്‍വ്വം' എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോള്‍. ഡിസംബറില്‍ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.

 ഐശ്വര്യ ലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട് എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്. മോഹന്‍ലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 'ഹൃദയപൂര്‍വ്വം' ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും....

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'ഹൃദയപൂര്‍വ്വം.

aishwarya lakshmi WITH MOHANLAL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES