മലയാളത്തിലെ യുവതാരമായ അനശ്വര രാജന്‍ തമിഴ് സിനിമയില്‍ വീണ്ടും എത്തുന്നു. സൗന്ദര്യ രജനീകാന്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് അനശ്വര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
'ടൂറിസ്റ്റ് ഫാമിലി' എന്ന സിനിമയുടെ സംവിധയകന്‍ അഭിനേതാവ് അഭിഷാന്‍ ജീവിന്‍ ചിത്രത്തില്‍ നായകനായെത്തുന്നു. നവാഗതനായ മഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോനിഷ എന്ന കഥാപാത്രമായാണ് അനശ്വരയുടെ അവതരണം. സംഗീതം ഒരുക്കുന്നത് സീന്‍ റോള്‍ദാനാണ്.
മുമ്പ് റാംഗി, തഗ്‌സ് എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ സാന്നിധ്യമറിയിച്ച അനശ്വര, പുതിയ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.