'അന്തിമ ക്ഷണഗളു' എന്ന കന്നഡ ഹൊറര്‍ ത്രില്ലര്‍ ചിത്രം ബുക്മൈഷോ സ്ട്രീമില്‍ റിലീസ് ചെയ്തു. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത് 2022 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ'യുടെ കന്നഡ പതിപ്പാണ് 'അന്തിമ ക്ഷണഗളു'. ഒരു നിഗൂഢ സ്ഥലത്തെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിക്കുന്ന രണ്ട് യൂട്യൂബ് വ്‌ലോഗര്‍മാരുടെ കഥയാണ് ഈ ഹൊറര്‍ സിനിമയുടെ പ്രമേയം.
വിവിഡ് ഫ്രെയിംസിന്റെ സഹകരണത്തോടെ കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍, വരുണ്‍ രവീന്ദ്രന്‍, ശാലിനി ബേബി, ശ്യാം സലാഷ്, സാനിയ പൗലോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
മിഥുന്‍ എരവിലാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, ഘനശ്യാം, നിര്‍മല്‍ ബേബി വര്‍ഗീസ്. ചിത്രം ഉടന്‍ തന്നെ പ്രധാന ഒ. ടി. ടി. പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിങ് തുടങ്ങും. എഡിറ്റിംഗും സൗണ്ട് ഡിസൈനും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ലൊക്കേഷന്‍ മാനേജേഴ്‌സ്: സുധീഷ് എം., നിബിന്‍ സ്റ്റാനി. പ്രൊജക്റ്റ് ഡിസൈനര്‍: അരുണ്‍ കുമാര്‍ പനയാല്‍, ജീസ് ജോസഫ്. ക്രീയേറ്റീവ് ഹെഡ്: അഭിലാഷ് കരുണാകരന്‍. ട്രാന്‍സ്ലേഷന്‍: ശ്രീജു. സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍, കോസ്റ്റ്യൂം ഡിസൈനര്‍: രോഹിണി സജി.
ട്രെയ്‌ലര്‍ ലിങ്ക്: https://youtu.be/ek4Lo3QJL8w
ഫിലിം ലിങ്ക്: https://in.bookmyshow.com/movies/anthima-kshanagalu/ET00466186