അപ്പാ ഹാജയുടെ മകന്റെ വിവാഹത്തിന് കൃഷ്ണ കുമാറിനൊപ്പം തിളങ്ങി ദിയ കൃഷ്ണും അശ്വിനും;  വിവാഹ വീഡിയോ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 അപ്പാ ഹാജയുടെ മകന്റെ വിവാഹത്തിന് കൃഷ്ണ കുമാറിനൊപ്പം തിളങ്ങി ദിയ കൃഷ്ണും അശ്വിനും;  വിവാഹ വീഡിയോ ശ്രദ്ധ നേടുമ്പോള്‍

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പ ഹാജ. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചോര്‍ക്കുമ്പോള്‍ സിനിമാപ്രേമകള്‍ക്ക് ആദ്യം ഓര്‍മ വരുന്നത് ഇന്‍ ഹരിഹര്‍ നഗറിലെ കഥാപാത്രമാണ്. രണ്ടു വര്‍ഷം മുന്നേയായിരുന്നു നടന്‍ അപ്പ ഹാജയുടെ മകളുടെ വിവാഹം. താരസമ്പന്നമായി നടത്തിയ ചടങ്ങില്‍ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ മകന്റെ വിവാഹമാണ് നടന്നിരിക്കുന്നത്.

ആ വിവാഹത്തിന്റെ ചിത്രങ്ങള്‍ പതിവു പോലെ തന്നെ നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനും ഒപ്പമുള്ളതാണ്. കൃഷ്ണകുമാറും മകള്‍ ദിയാ കൃഷ്ണയും മരുമകന്‍ അശ്വിന്‍ ഗണേഷുമാണ് അപ്പാ ഹാജയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ആ ചിത്രത്തില്‍ പൊന്നില്‍ മൂടിയ മരുമകളേയും മകനേയും സന്തോഷത്താല്‍ നിറഞ്ഞു നില്‍ക്കുന്ന നടനേയും ഒക്കെ കാണാം. വര്‍ഷങ്ങളായി സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കൃഷ്ണ കുമാറും അപ്പ ഹാജയും.

മകളുടെ വിവാഹത്തിന് കൃഷ്ണ കുമാര്‍ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, ഭാര്യ സിന്ധു എന്നിവര്‍ക്കൊപ്പമാണ് കൃഷ്ണ കുമാര്‍ വിവാഹത്തിനെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. നടിമാരായ ബീന ആന്റണി, തസ്നി ഖാന്‍, മായ വിശ്വനാഥ്, നടന്‍ സാദിഖ്, സംവിധായകന്‍ ഫാസില്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും അഹാനയും ചടങ്ങില്‍ നിന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഹാജയുടേയും സൈനയുടേയും മകള്‍ നെച്ചുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കുടുംബത്തിലെ ഒരു കല്ല്യാണം നടന്നതു പോലെയാണ് തോന്നിയതെന്നും കൃഷ്ണ കുമാര്‍ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാട് പങ്കുവെച്ചവരും കൃഷ്ണകുമാറിന്റെ കല്ല്യാണത്തിന് പോലും നിമിത്തമായ വ്യക്തിയുമാണ് ഹാജ. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായ കുടുംബജീവിതവും ആശംസിച്ചായിരുന്നു അന്നത്തെ കൃഷ്ണകുമാറിന്റെ പോസ്റ്റ്.

അനിയന്‍ ബാവ ചേട്ടന്‍ ബാവ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം, ടു ഹരിഹര്‍ നഗര്‍, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യണമെന്ന കൂട്ടത്തിലല്ല അപ്പ ഹാജ. തനിക്ക് പറഞ്ഞ് വെച്ചിരുന്ന കഥാപാത്രങ്ങള്‍ പിന്നീട് കിട്ടാതെയായാലും അപ്പ ഹാജയ്ക്ക് പരാതിയില്ല. ഇത്തരം കാരണങ്ങള്‍ എല്ലാം കൊണ്ട് തന്നെ മറ്റ് സെലിബ്രിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്പ ഹാജ വളരെ വ്യത്യസ്തനാണ്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാറില്ലെങ്കിലും സിനിമയിലെ സൗഹൃദങ്ങള്‍ ഇപ്പോഴും അപ്പ ഹാജ നിലനിര്‍ത്തുന്നുണ്ട്.

നടന്റെ യഥാര്‍ത്ഥ പേര് ഹാജ ഹുസൈന്‍ എന്നാണ്. സംവിധായകന്‍ ഫാസില്‍ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ്. അങ്ങനെയാണ് എന്നേന്നും കണ്ണേട്ടന്‍ എന്ന ചിത്രത്തിലേക്ക് എത്തിയത്. അപ്പ എന്ന് വിളിച്ച് തുടങ്ങിയതും ഫാസിലാണ്. റാവുത്തേര്‍സാണ് ഇവരുടെ കുടുംബം. ഫാസിലിന്റെ ഗ്രാന്റ്പാരന്റിസിനും തമിഴ് ബേസുണ്ട്. അങ്ങനെ ഫാസിലാണ് അപ്പ എന്ന് വിളിച്ച് തുടങ്ങിയത്. കുഞ്ഞുങ്ങളെയാണ് തമിഴില്‍ അപ്പായെന്ന് വിളിക്കുന്നത്. ഫാസില്‍ അങ്ങനെ വിളിച്ച് തുടങ്ങിയതോടെ അന്നത്തെ മാസികകളില്‍ ഹാജ എന്ന പേര് കൂടി ചേര്‍ത്ത് അപ്പാ ഹാജ എന്ന് അച്ചടിച്ചു വരികയായിരുന്നു. അന്തരിച്ച സംവിധായകന്‍ സിദ്ദിഖും അപ്പ എന്നാണ് വിളിച്ചിരുന്നത്.

Read more topics: # അപ്പാ ഹാജ
appa haji son wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES