മലയാളികളുടെ പ്രിയതാരം അരുണ്‍ കുമാറും, മിനിസ്‌ക്രീന്‍ താരം മിഥുന്‍ എം.കെയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കല്‍പ്പറ്റയില്‍ തുടക്കമായി. സിനിപോപ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ദേവ് മലപ്പുറം ആണ്. ഒളിംപ്യന്‍ അന്തോണി ആദം, പ്രിയം, മീശമാധവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുണ്‍.
അഭിയുടെയും ജാനകിയുടെയും വീട്, കൂടെവിടെ, അനിയത്തിപ്രാവ് എന്നീ സീരിയലുകളിലൂടെ പ്രശസ്തനാണ് മിഥുന്‍. പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ഫാമിലി കോമഡി- ഡ്രാമ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഉണ്ണി മടവൂരാണ്. വയനാട് കല്‍പ്പറ്റയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചു. ജിജീഷ് ഗോപിയാണ് സഹ നിര്‍മ്മാതാവ്. രാഗം റൂട്ട്‌സ് മ്യൂസിക് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം മഹേഷ് മാധവരാജ് ആണ്. കല്‍പ്പറ്റ, പെരുന്തട്ട, വൈത്തിരി, മേപ്പാടി തുടങ്ങി വയനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു, കൈലാഷ്, എല്‍ദോ രാജു, വൈശാഖ് കെ.എം, ഷനൂപ്, മനു കെ തങ്കച്ചന്‍, ജിജീഷ് ഗോപി, ലത ദാസ്, നവ്യ മനോജ് എന്നിവര്‍ക്കൊപ്പം നിരവധി താരങ്ങളും അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി ഏലൂര്‍, പ്രോജക്ട് ഡിസൈനര്‍ & പി.ആര്‍.ഒ: പി.ശിവപ്രസാദ്, ലിറിക്‌സ്: ജ്യോതിഷ് കാശി & പ്രേമദാസ്, കലാസംവിധാനം: ബൈജു മേലെമംഗലത്ത്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈനര്‍: സുകേഷ് താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഫസലുല്‍ ഹഖ്, സൗണ്ട് ഡിസൈനര്‍: വിഷ്ണു പ്രമോദ്, പ്രൊഡക്ഷന്‍ മാനേജര്‍: അനീഷ്, അസോസിയേറ്റ് ഡയറക്ടര്‍: ബേസില്‍ മാത്യു, അസിസ്റ്റന്റ് ഡയക്ടര്‍: വൈശാഖ്, ശ്രിശാഖ്, പവിത്ര വിജയന്‍, സ്റ്റില്‍സ്: രതീഷ് കര്‍മ്മ, ഡിസൈന്‍സ്: അഖിന്‍.പി, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്: മനു കെ തങ്കച്ചന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.