നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. തന്റെ പുതിയ സിനിമയായ റേച്ചലിന്റെ റിലീസിന് ശേഷം ഹരീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് ബാദുഷ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചത്.
എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം', ബാദുഷ കുറിച്ചു. ഇതിന് ശേഷം നിരവധി പേരാണ് ബാദുഷയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. തന്റെ പോസ്റ്റിന്റെ താഴെ ചീത്ത വിളികളും വാങ്ങിയ പണം നല്‍കിയിട്ട് സംസാരിക്കൂ, എന്നിങ്ങനെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരില്‍ മലയാള സിനിമയില്‍ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ സിനിമകളില്‍ നിന്ന് നിരന്തരം മാറ്റിനിര്‍ത്താന്‍ ഇടപെടുന്നതെന്ന് നേരത്തെ ഹരീഷ് കണാരന്‍ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. ബാദുഷയാണ് ആ നിര്‍മാതാവെന്ന് ഹരീഷ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്. അഭിനയത്തില്‍ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
ബാദുഷ 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. എആര്‍എം അടക്കമുള്ള സിനിമകളിലെ തന്റെ അവസരം നഷ്ടമാക്കിയതായാണ് ഹരീഷ് പറയുന്നത്.