കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയയിലെ താരവുമായ ദിയ കൃഷ്ണ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്‌ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം ഏഴ് മില്യണിലേറെ ആളുകളാണ് ദിയയുടെ വ്‌ളോഗ് കണ്ടത്. നിരവധി പേരാണ് ദിയയെയും കുടുംബത്തെയും പ്രശംസിച്ച് പോസ്റ്റുകള്‍ ഇടുന്നത്. അക്കൂട്ടത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
നമ്മളില്‍ പലര്‍ക്കും കിട്ടാതെ പോയ അപൂര്‍വ ഭാഗ്യമാണ് ദിയ കൃഷ്ണയ്ക്കും കുഞ്ഞിനും ലഭിച്ചതെന്ന് ഭാഗ്യലക്ഷ്മി കുറിക്കുന്നു.അമ്മയുംഅച്ഛനും , ഭര്‍ത്താവും, സഹോദരിമാരും ചുറ്റും നിന്ന് ആ പെണ്‍കുട്ടിക്ക് കൊടുത്ത ആത്മധൈര്യവും സ്നേഹവും കണ്ട് കണ്ണുനിറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
പണ്ടെക്കെ ഒരു ഗര്‍ഭിണിയെ പ്രസവിക്കാന്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, ഭയം, വേദനകൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നേഴ്സുമാരുടെ പരിഹാസവും , അതിലൂടെ അവള്‍ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷവും അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവള്‍ക്ക് ശ്വാസം നേരെയാവൂ. ദിയയുടെ പ്രസവം ഞാന്‍ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.
സ്നേഹങ്ങള്‍ക്ക് നടുവില്‍ സ്നേഹിക്കുന്നവര്‍ക്ക് നടുവില്‍ കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭര്‍ത്താവും സഹോദരിമാരും ചുറ്റിനും നിന്ന് ആ പെണ്‍കുട്ടിക്ക് കൊടുന്ന ആത്മധൈര്യം, സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. നമ്മളില്‍ പലര്‍ക്കും കിട്ടാതെ പോയ അപൂര്‍വ ഭാഗ്യമാണ് . അത് ഞങ്ങള്‍ സ്ത്രീകള്‍ക്കേ മനസിലാവൂ.
അമ്മ പെങ്ങമ്മാരെ, പെണ്‍മക്കളെ മനസിലാവാത്തവര്‍ക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മള്‍ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി... സന്തോഷമായിരിക്കട്ടേ അവര്‍ എന്നും ഇതേപോലെ...കൃഷ്ണകുമാറിനും കുടുംബത്തിനും ആശംസകള്‍ -ഭാഗ്യലക്ഷ്മി കുറിച്ചു.