മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. വിവാഹത്തിന് ശേഷം ഏറെ നാളത്തെ ഇടവേയ്ക്ക് ശേഷം അഭിലാഷ് പിള്ളയുടെ ചിത്രമായ സുമതി വളവ് എന്ന് ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് താരം ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുക്കാന്‍ പോകുന്നു എന്നാണ് താരം അറിയിച്ചത്.
ആവേശഭരിതവും സ്വയം തിരഞ്ഞെടുത്തതുമായ ഒരു അദൃശ്യത കുറച്ചു കാലത്തേക്ക് അനിവാര്യമാണ്. ആഴത്തിലുള്ള ഒരു മയക്കം... സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. ഉടന്‍ കാണാം കൂട്ടുകാരെ...' എന്നാണ് തന്റെ ഒരു ഫോട്ടോ പങ്കുവച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് ആരാധകര്‍ക്ക് മുന്നിലെത്തിയത് സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും യാത്രകളും ചിത്രങ്ങളുമൊക്കെ പങ്കിട്ടാണ്.
സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ് എന്ന് വേണം കരുതാന്‍. കാരണം ഇക്കഴിഞ്ഞ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്തരത്തില്‍ രണ്ട് നടിമാരും ഇടവേള എടുത്തിരുന്നു. അനുഷ്‌കയാണ് ഈ ഒരു ട്രെന്‍ഡിന് തുടക്കം ഇട്ടത്. പിന്നീട് ഐശ്വര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയ തന്റെ ജീവിതത്തില്‍ വളരെ സ്വാധീനിക്കുന്ന എന്ന് പറഞ്ഞ് താരവും സോഷ്യല്‍ മീഡിയ ഡിലീറ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഭാമയും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പോകുകയാണെന്ന് അറിയിച്ചിരിക്കുകയാണ്.