Latest News

നിങ്ങള്‍ക്ക് ചുറ്റും സ്നേഹവും മാജിക്കുമുണ്ട്; എന്നന്നേക്കും എന്റേത് മാത്രം;   നവീനാപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചതിങ്ങനെ; താരദമ്പതികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
 നിങ്ങള്‍ക്ക് ചുറ്റും സ്നേഹവും മാജിക്കുമുണ്ട്; എന്നന്നേക്കും  എന്റേത് മാത്രം;   നവീനാപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചതിങ്ങനെ; താരദമ്പതികളുടെ ചിത്രം ഏറ്റെടുത്ത് ആരാധകരും

ലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി വിവാഹ ശേഷം ബാംഗ്ലൂരിലാണ് താമസം.  സാമൂഹ്യമാധ്യമത്തിലൂടെ ഭാവന വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് നവിനൊപ്പമുള്ള ഒരു ഫോട്ടോയാണ് ഭാവന ഷെയര്‍ ചെയ്തിരിക്കുന്നത്.

സ്നേഹവും മാജിക്കും പൊതിഞ്ഞു നില്‍ക്കുന്ന തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള നടിയുടെ ചിത്രം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു . 'നിങ്ങള്‍ക്ക് ചുറ്റും മാജിക്കും സ്നേഹവുമുണ്ട്'  ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന കുറിച്ചു.

 2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയായ നവീന്‍ സകുടുംബം ബാംഗ്ലൂരിലാണ് താമസം. 

വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 96ന്റെ കന്നഡ റീമേക്ക് ആയ 99ലൂടെയായിരുന്നു ഭാവനയുടെ രണ്ടാം  വരവ്. ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

Read more topics: # ഭാവന,# ഭാവന
bhavana latest picture with husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES