Latest News

ഭാവനയ്ക്ക് എതിരായ വധഭീക്ഷണി; രഹസ്യമൊഴി നല്‍കി താരം

Malayalilife
ഭാവനയ്ക്ക് എതിരായ വധഭീക്ഷണി;  രഹസ്യമൊഴി നല്‍കി താരം

 യുവനടി ഭാവനയ്ക്ക് എതിരെ വധഭീക്ഷണി മുഴക്കിയ സംഭവത്തില്‍ അജ്ഞാതനെതിരെ നടി ചാവക്കാട് കോടതിയില്‍ രഹസ്യമൊഴി നല്‍കി. .സോഷ്യല്‍ മീഡിയയില്‍ ആണ് അജ്ഞാതന്‍ താരത്തിനെതിരെ വധഭീക്ഷണി മുഴക്കിയത്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.

നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കഴിഞ്ഞ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കുന്നതിനായി ചാവക്കാട് കോടതിയില്‍ എത്തിയത്.

Read more topics: # bhavana ,# social media attack
bhavana social media attack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES