സോഷ്യല്‍ മീഡിയ റീലുകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിയായി മാറിയ താരമാണ് ചൈതന്യ പ്രകാശ്. സ്റ്റാര്‍ജ് മാജിക് പോലുള്ള ഷോകളിലൂടെ മിനിസ്‌ക്രീനിലെത്തിയ താരം സിനിമ പ്രമോഷന്‍ റീലുകളിലൂടെ ബിഗ് സ്‌ക്രീനിലേക്കും പ്രവേശിച്ചിരുന്നു. ഹയ, ഗരുഡന്‍ പോലുള്ള സിനിമകളിലൂടെ വെള്ളിത്തിരയിലും മുഖം കാണിച്ചിട്ടുണ്ട് ഈ പത്തനംതിട്ടക്കാരി. ഇന്‍സ്റ്റാഗ്രാമില്‍ 15 ലക്ഷത്തിലധികം ഫോള്ളോവെഴ്സ് ഉള്ള താരം തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പങ്ക് വച്ചിരിക്കുകയണ്.
ഈ വര്‍ഷം ആദ്യം തനിക്ക് ഒരു ശസ്ത്രക്രിയയുണ്ടായിരുന്നുവെന്ന് ചൈതന്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.പ്രീ ഓറിക്കുലാര്‍ സൈനസ് ആയിരുന്നുവെന്നും സര്‍ജറി അല്ലാതെ മറ്റ് മാര്‍?ഗമൊന്നും ഇല്ലായിരുന്നുവെന്നും ചൈതന്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ സൈനസിന്റെ ഈ പ്രശ്‌നം എങ്ങനെ വന്നുവെന്ന് പറയുകയാണ് ചൈതന്യ.
ഇത് ഭയങ്കര വലിയൊരു അസുഖം അല്ല. ആദ്യം തന്നെ ഡോക്ടര്‍ പറഞ്ഞത് പോലെ ചെയ്തിരുന്നുവെങ്കില്‍ തനിക്ക് ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. ചെവിയുടെ മുകളിലായി ഒരു കുഞ്ഞ് മറുക് ജനിച്ചത് മുതല്‍ ഉണ്ടായിരുന്നു. ആദ്യം അത് ഇന്‍ഫെക്ടഡായപ്പോള്‍ മുഖക്കുരു ആണെന്നാണ് കരുതിയത്. വേദന കൂടിയപ്പോഴാണ് താന്‍ ആശുപത്രിയില്‍ പോകുന്നതെന്നാണ് താരം പറയുന്നത്.
ആന്റിബയോട്ടിക്കുകള്‍ തനിക്ക് ശരിയായില്ലെന്നും പിന്നീട് മെഡിക്കേഷന്‍ ചെയ്ത് എല്ലാം ശരിയാക്കി. എന്നാല്‍ അത് വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും സര്‍ജറി ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അത്ര ?ഗൗരവമായി കണ്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം വീണ്ടും വന്നു. നാല് തവണ ഇന്‍ഫെക്ഷന്‍ വന്നു. ഈ അണുബാധ പൂര്‍ണമായി മാറാതെ സര്‍ജറിയും ചെയ്യാന്‍ പറ്റില്ല. അത്രയും വേദന സഹിച്ചു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചതിന് കയ്യും കണക്കും ഇല്ലായിരുന്നുവെന്നും ഒടുവില്‍ 2024 ഡിസംബര്‍ അവസാനം പെട്ടെന്ന് സര്‍ജറി ചെയ്യുകയായിരുന്നുവെന്നും താരം പറഞ്ഞു.
കുട്ടിക്കാലം മുതല്‍ നൃത്തം പഠിച്ചിട്ടുള്ള വ്യക്തിയാണ് ചൈതന്യ. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിക്ടോക് വിഡിയോ ചെയ്തു തുടങ്ങിയത്. എന്നാല്‍ അതൊന്ന് ഒന്നു പച്ചപിടിച്ചു വന്നപ്പോഴേക്കും ടിക് ടോക് പൂട്ടിപ്പോവുകയായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം റീല്‍സിലേക്കു മാറുകയായിരുന്നു.