ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നടി ചിപ്പി മലയാളികള്‍ക്ക് സാന്ത്വനത്തിലെ ദേവിയേട്ടത്തിയാണ്. അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം നൂറില്‍ നൂറു മാര്‍ക്കും നല്‍കാം. 18-ാം വയസില്‍ പാഥേയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി എത്തിയ ഹരിതയുടെ മുഖത്തെ അതേ നിഷ്‌കളങ്കതയും ചിരിയും ഭംഗിയുമെല്ലാം ഈ 49-ാം വയസിലും നടി ചിപ്പിയുടെ മുഖത്തു കാണാം. എന്നാല്‍ തിരുവനന്തപുരത്തുകാരിയായി.. ഒരു സാധാരണ കുടുംബത്തിലെ മൂത്തമകളായി പിറന്ന ചിപ്പി സിനിമാ നടിയായപ്പോള്‍.. ആറാം വര്‍ഷം അതൊരു പ്രണയ ജീവിതത്തിലേക്കും എത്തിയപ്പോള്‍.. ആ പെണ്‍കുട്ടിയുടെ തലവര തന്നെ മാറിമറിഞ്ഞുവെന്നതാണ് സത്യം. ഇന്നും സിനിമയും സിനിമാ സീരിയല്‍ തിരക്കുകളുമായും ഓടിനടക്കുന്ന ചിപ്പിയെ പ്രേക്ഷകര്‍ക്ക് കാണുന്നതു തന്നെ സന്തോഷം നല്‍കുന്ന കാര്യമാണ്.
തലസ്ഥാനത്തെ ഷാജി ധര്‍മ്മപാലന്‍ തങ്കം ദമ്പതികളുടെ മൂത്തമകള്‍ ആണ് ചിപ്പി. ദിവ്യാ ഷാജി എന്നാണ് യഥാര്‍ത്ഥ പേര്. ദൃശ്യ എന്നൊരു അനുജത്തിയുമുണ്ട് ചിപ്പിയ്ക്ക്. 18-ാം വയസില്‍ സിനിമയില്‍ എത്തിയതോടെയാണ് ചിപ്പി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച ചിപ്പി കന്നടയില്‍ എത്തുമ്പോള്‍ ശില്‍പ്പ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പാഥേയത്തിനു ശേഷം ശരിക്കും പറഞ്ഞാല്‍ മൂന്നേ മൂന്ന് വര്‍ഷം മാത്രമെ ചിപ്പി ആക്ടീവായി മലയാള സിനിമയില്‍ അഭിനയിച്ചുള്ളൂ. 94ലും 95ലും 96ലും കൈനിറയെ ചിത്രങ്ങളുമായി നായികയായി തിളങ്ങിയ ചിപ്പിയ്ക്ക് 97ല്‍ ഒരൊറ്റ സിനിമയിലാണ് അഭിനയിച്ചത്. 98ല്‍ അതു രണ്ടായെങ്കിലും പ്രണയം കൊടുമ്പിരികൊണ്ട കാലത്ത് സിനിമയും കൈവിട്ടു പോവുകയായിരുന്നു.
ചിപ്പിയും രഞ്ജിത്തും തമ്മില്‍ ഒരുപാട് കാലത്തെ പരിചയം ഉണ്ടായിരുന്നു. 96- 97 സമയത്താണ് ഇവര്‍ പരിചയപ്പെടുന്നത്. 2001ല്‍ ആയിരുന്നു വിവാഹം. പരസ്പരം അറിയാന്‍ ഒരുപാട് സമയം ഉണ്ടായിരുന്നു. പരിചയം, പ്രണയം, വിവാഹം ഒക്കെ വളരെ പെട്ടെന്നായിരുന്നു. വീട്ടില്‍ അറിഞ്ഞസമയത്ത് നല്ല വിഷയമായിരുന്നു, എന്നാല്‍ പിന്നീട് കുടുംബം അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്കും എത്തിയത്. മലയാളത്തിലും അന്യഭാഷകളിലുമായി തിളങ്ങി നില്‍ക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെയും രഞ്ജിത്തിന്റേയും വിവാഹം. അതും ഒരു വിപ്ലവ കല്യാണവുമായിരുന്നു. വിവാഹശേഷം ചിപ്പി സിനിമയില്‍ നിന്നും കുറച്ചുകാലം വിട്ടുനിന്നു. എന്നാല്‍ അഭിനയം ഉപേക്ഷിച്ചില്ല എന്ന് മാത്രമല്ല ടോപ്പ് സീരിയലുകളുടെ പ്രൊഡക്ഷന്‍ ചിപ്പിയും രഞ്ജിത്തും ഏറ്റെടുത്ത് ആ രംഗത്തേക്ക് ചുവടുമാറ്റി.
ചിപ്പിയുടെയുടെയും രഞ്ജിത്തിന്റേയും പ്രൊഡക്ഷന്‍ കമ്പനിയിലൂടെ നിരവധി സിനിമകളും സീരിയലുകളും ആണ് പിറക്കുന്നതും. ഇന്ന് സീരിയലുകള്‍ക്ക് ഒപ്പം തന്നെ സിനിമ പ്രൊഡക്ഷനും രജപുത്ര ഫിലിംസിന്റെ ബാനറില്‍ ഇരുവരും ചെയ്യുന്നു. ഇപ്പോള്‍ നായികാ എന്നതിലുപരി മികച്ച പ്രൊഡ്യൂസര്‍ ആയും തിളങ്ങുന്ന ചിപ്പി സമ്പൂര്‍ണ കുടുംബിനി ആയും കൈയടി വാങ്ങുന്നു. അവന്തിക ഏകമകള്‍ ആണ്. എല്‍360 എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് അവന്തിക. പഠനത്തിലും മിടുക്കി ആയ മകള്‍ക്ക് ഒപ്പമുള്ള നിമിഷങ്ങള്‍ ഒക്കെയും ചിപ്പി പങ്കുവച്ചെത്താറുണ്ട്. ചിപ്പിയെ സംബന്ധിക്കുന്ന മറ്റൊരു വിശേഷം കൂടി ഇടക്ക് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അതേസമയം, അകാലത്തില്‍ മരണമടഞ്ഞ റാണിചന്ദ്രയുടെ സഹോദരന്റെ മകള്‍ ആണ് ചിപ്പി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരിയറില്‍ കത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലായിരുന്നു റാണിചന്ദ്രയെ മരണം കവരുന്നത്. 1976 ഒക്ടോബര്‍ 12ന് 27ാം വയസില്‍ ആണ് വിധി റാണി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടുന്നതും മരണം സംഭവിക്കുന്നതും. ജാടയോ തലക്കനമോ കാപട്യങ്ങളോ ഇല്ലാത്ത നടി എന്നാണ് റാണിയെ വിശേഷിപ്പിച്ചിരുന്നത്.