തിരക്കഥയില്‍ വന്ന മാറ്റം; കഥാപാത്രത്തിന് ചെറിയ അതിഥിവേഷത്തിന്റെ പ്രാധാന്യമേ ചിത്രത്തില്‍ ഉള്ളു; കല്‍ക്കി 2ല്‍ നിന്ന് പുറത്താക്കിയതല്ല; ദീപിക സ്വയം മാറിയതെന്ന് റിപ്പോര്‍ട്ട്

Malayalilife
തിരക്കഥയില്‍ വന്ന മാറ്റം; കഥാപാത്രത്തിന് ചെറിയ അതിഥിവേഷത്തിന്റെ പ്രാധാന്യമേ ചിത്രത്തില്‍ ഉള്ളു; കല്‍ക്കി 2ല്‍ നിന്ന് പുറത്താക്കിയതല്ല; ദീപിക സ്വയം മാറിയതെന്ന് റിപ്പോര്‍ട്ട്

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗത്തില്‍നിന്ന് ദീപിക പദുക്കോണ്‍ പുറത്തായ കാര്യം വീണ്ടും ചര്‍ച്ചയാകുന്നു. നിര്‍മാതാക്കള്‍ പുറത്താക്കിയതല്ല, തിരക്കഥയിലെ മാറ്റങ്ങള്‍ കാരണം ദീപിക തന്നെ ചിത്രം ഉപേക്ഷിച്ചതാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ രണ്ടാം ഭാഗം ദീപികയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നു പദ്ധതി. എന്നാല്‍, പിന്നീട് തിരക്കഥയില്‍ വന്ന മാറ്റങ്ങളോടെ കഥാപാത്രത്തിന് ചെറിയ അതിഥിവേഷത്തിന്റെ തോതില്‍ മാത്രമേ പ്രാധാന്യം ലഭിക്കൂവെന്ന വിവരം നിര്‍മാതാക്കള്‍ അറിയിച്ചപ്പോഴാണ് നടി പിന്മാറാന്‍ തീരുമാനിച്ചത്. ഇതിനിടെ ഷൂട്ടിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരുന്ന ദീപികയുടെ ടീമിനെ ഈ തീരുമാനം ഞെട്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി ദീപിക ചിത്രത്തിന്റെ ഭാഗമാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ''നടിയുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിച്ചില്ല'' എന്നാണ് നിര്‍മാതാക്കളുടെ വിശദീകരണം. പ്രവൃത്തി സമയം സംബന്ധിച്ച പ്രത്യേക നിബന്ധനകളും പ്രതിഫലത്തില്‍ 25 ശതമാനം വര്‍ധനയും, അനുചരരുടെ ചെലവ് നിര്‍മാതാക്കള്‍ വഹിക്കണമെന്ന ആവശ്യവുമാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണു സൂചന. ഇതിനുമുമ്പ്, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിലും ദീപിക പദുക്കോണ്‍ നിന്ന് പിന്മാറിയിരുന്നു.

deepika padukon kalki2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES