ബോളിവുഡ് താരം ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് ദമ്പതികളുടെ മകള്‍ ദുവയ്ക്ക് ഒരുവയസ് തികഞ്ഞ സന്തോഷത്തില്‍ കുടുംബം മുഴുവന്‍ ആഘോഷത്തിലാണ്. ഒന്നാം പിറന്നാളിന്റെ ആഘോഷത്തിനായി ദീപിക തന്നെയാണ് കേക്ക് ബെയ്ക്ക് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക എഴുതിയത്: ''എന്റെ സ്‌നേഹത്തിന്റെ ഭാഷ. എന്റെ മകളുടെ ഒന്നാം പിറന്നാളിനായി കേക്ക് ബെയ്ക്ക് ചെയ്യുകയാണ്.''
ഡാര്‍ക്ക് ചോക്ലേറ്റ് കേക്കിന് മുകളിലായി സ്വര്‍ണനിറത്തിലുള്ള മെഴുകുതിരിയുമായാണ് ഒരുക്കം. കേക്കിന്റെ ഒരു കഷണം മുറിച്ച നിലയിലെ ചിത്രമാണ് ദീപിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 8-നാണ് ദുവയുടെ ജനനം. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം നടന്നത്. ഇതുവരെ ദുവയുടെ ചിത്രം പൊതുവായി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്തിടെ അബദ്ധവശാല്‍ ഒരു ചിത്രം പുറത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.