സീരിയല്‍-സിനിമാ താരം ദേവിചന്ദന സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന അഭിനേത്രിയാണ്. എന്നാല്‍ ഓണക്കാലത്തൊന്നും ദേവിചന്ദനയെ എവിടേയും കണ്ടില്ല. അന്ന് മുതല്‍ താരത്തിന് എന്ത് സംഭവിച്ചു എവിടെ പോയി എന്നത് ആളുകള്‍ അന്വേഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവിചന്ദന.
ഒരു മാസക്കാലത്തോളം താന്‍ ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും ഹെപ്പറ്റൈറ്റിസ് എ പിടിപ്പെട്ട് ഐസിയുവിലായിരുന്നുവെന്നും ദേവി ചന്ദന സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയില്‍ പറഞ്ഞു. ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ... എവിടായിരുന്നുവെന്ന് ഒരുപാട് പേര്‍ ചോദിച്ചു. സത്യം പറഞ്ഞാല്‍ ഒരു മാസമായി ആശുപത്രിയിലായിരുന്നു. ശ്വാസം മുട്ടലെന്ന് പറഞ്ഞ് വെച്ചോണ്ടിരുന്നു.
ആശുപത്രിയില്‍ ചെന്ന് കഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആയിരുന്നുവെന്ന് കണ്ടെത്തിയത്. ലിവര്‍ എന്‍സൈമസ് എല്ലാം നല്ലപോലെ കൂടി. ഐസിയുവിലായി. അങ്ങനെ രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടില്‍ എത്തി. കൊവിഡ് വന്നപ്പോള്‍ അതാണ് ജീവിതത്തിലെ ഏറ്റവും ഹാര്‍ഡസ്റ്റ് ടൈമെന്ന് കരുതി. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോള്‍ എച്ച്1 എന്‍1 വന്നു. അതൊന്നുമല്ല ഹെപ്പറ്റൈറ്റിസ് പിടിപെട്ടശേഷമാണ് ഞാന്‍ ജീവിതത്തില്‍ ചില പാഠങ്ങള്‍ പഠിച്ചത്.
എവിടുന്നാണ് വെള്ളത്തില്‍ നിന്നാണോ ഫുഡ്ഡില്‍ നിന്നാണോ ഈ അസുഖം കിട്ടിയതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് എവിടേയും ട്രാവല്‍ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.റെയ്ജനും ശില്‍പ്പയ്ക്കും ഹരിക്കുമെല്ലാം ഒപ്പം ഞങ്ങള്‍ മൂന്നാറ് ട്രിപ്പ് പോയിരുന്നു. അത് കഴിഞ്ഞ് ബോംബെയില്‍ ഒരു ഫങ്ഷന് പോയി.
അപ്പോഴും എനിക്ക് ഒപ്പം ആളുകളുണ്ടായിരുന്നു. അത് കഴിഞ്ഞ് തിരിച്ച് വന്ന് ഷൂട്ടിന് പോയി. അപ്പോഴും ഒറ്റയ്ക്കല്ല പോയത് എല്ലാവ?രും ഒപ്പമുണ്ടായിരുന്നു. പക്ഷെ എനിക്ക് മാത്രമെ ഈ അസുഖം വന്നുള്ളു. കഴിഞ്ഞ മാസം 26ന് രാത്രിയില്‍ അഡ്മിറ്റായതാണ്. ഈ അസുഖത്തെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. തുടക്കം ചെറിയൊരു ശ്വാസം മുട്ടലോടെയായിരുന്നു.
മൂന്നാര്‍ പോയി വന്നതുകൊണ്ടാകുമെന്ന് കരുതി മൈന്റ് ചെയ്തില്ല. സംഭവം അതൊന്നുമായിരുന്നില്ല. കരളിന് വീക്കം വന്നതുകൊണ്ട് ശ്വാസം മുട്ടലുണ്ടായതാണ് ദേവിചന്ദന പറഞ്ഞു. അട്ട ചുരുണ്ട് കിടക്കുന്നതുപോലെ ബെഡ്ഡില്‍ കിടക്കുകയായിരുന്നു . സംസാരമില്ല, എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല, ഭക്ഷണം പോലും വളരെ കുറച്ച് മാത്രമെ കഴിക്കൂ.
ഫുഡ് കഴിച്ചാലും ഛര്‍ദ്ദിക്കും. ആകെ വല്ലാത്ത അവസ്ഥയായിരുന്നു. മാത്രമല്ല കണ്ണിന് മുഖത്തും എല്ലാം മഞ്ഞ നിറം വന്നു. ബില്‍റൂബില്‍ പതിനെട്ട് വരെ എത്തി. എന്‍സൈമസ് വളരെ അധികം കൂടിയെന്ന് ഭര്‍ത്താവ് കിഷോറും പറഞ്ഞു. എനിക്ക് ഏറ്റവും സങ്കടം വന്നത്... എന്റെ കുഞ്ഞ് മക്കളുടെ അരങ്ങേറ്റം ഓണ സമയത്ത് ഗുരുവായൂരില്‍ നടന്നിരുന്നു. അതിന് എനിക്ക് പോകാന്‍ പറ്റിയില്ല എന്നതാണ്. പല പ്രോഗ്രാമുകള്‍ക്കും പോകാന്‍ പറ്റില്ല. ഫോണ്‍ പോലും മൂന്നാഴ്ച കയ്യില്‍ എടുത്തിട്ടില്ല.
പിന്നെ മറ്റൊരു വിഷമം ഉണ്ടായത് ചെല്ലാമെന്ന് ഏറ്റ പ്രോഗാമുകള്‍ക്ക് വരാന്‍ പറ്റില്ല അസുഖമാണ് ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പലരും അതെല്ലാം ലാഘവത്തോടെ കേട്ട് പ്രതികരിച്ചതാണ്. ഇപ്പോഴും ലിവര്‍ പഴയ രീതിയിലേക്ക് വന്നിട്ടില്ല. വളരെ കെയര്‍ ചെയ്താണ് ഞാന്‍ ജീവിക്കുന്നത്.
ഇതെല്ലാം ഞാന്‍ ഇവിടെ പറഞ്ഞത് പലയിടങ്ങളില്‍ ട്രാവല്‍ ചെയ്യുന്നവര്‍ വെള്ളം, ഭക്ഷണം എന്നിവയില്‍ വളരെ കെയര്‍ഫുള്ളായിരിക്കണമെന്ന് പറയാന്‍ വേണ്ടിയാണ്. അമ്മ അസോസിയേഷന്റെ ഇന്‍ഷുറന്‍സ് എനിക്ക് ചികിത്സ സമയത്ത് ഒരുപാട് ഹെല്‍പ്പായി എന്നും ദേവിചന്ദന പറയുന്നു. ആശുപത്രിയില്‍ ആയിരുന്ന സമയത്ത് സഹായിച്ചവരേയും പ്രാര്‍ത്ഥിച്ചവരേയും കുറിച്ചും വീഡിയോയില്‍ നടി സംസാരിച്ചു.
പുറത്ത് ട്രാവല്‍ ചെയ്യുന്നവര്‍ വെള്ളവും ഭക്ഷണവും ഒക്കെ വളരെ ശ്രദ്ധിക്കണം. ആശുപത്രിയില്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ് അവര്‍ പറഞ്ഞത്. ഒരുപാട് കേസുകള്‍ വരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഒക്കെ പോസിറ്റീവായി കോമയില്‍ പോയ കേസുകള്‍ ഉണ്ട്. വളരെ സൂക്ഷിക്കണം എല്ലാവരും. പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നവര്‍. തിളപ്പിച്ച് ആറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.
രണ്ടാഴ്ച ഭക്ഷണം കാണാന്‍ വയ്യായിരുന്നു. വെള്ളം കാണാന്‍ വയ്യ, കരിക്ക് കുടിച്ചാല്‍ പോലും ഛര്‍ദിക്കും. അങ്ങനെയൊരു സ്റ്റേജില്‍ നിന്നാണ് തിരിച്ച് ഇത്രയും എത്തിയത്. ഇത് വന്നു കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. ക്ലോസ് കോണ്‍ടാക്ട് വന്നാല്‍ ഇത് പകരും. റൂമിന്റെ പുറത്തൊക്കെ നോ വിസിറ്റേഴ്സ് എന്ന് പറഞ്ഞ് ഒട്ടിച്ചുവച്ചു. കോവിഡ് പോലെ തന്നെയായിരുന്നു. എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം.
അമ്മയിലെ പുതിയ പാനലിലെ എല്ലാവരും അംഗങ്ങളും വിളിച്ചിരുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞു. കുഞ്ഞുങ്ങളുടെ അരങ്ങേറ്റമാണ് ഏറ്റവും ടെന്‍ഷന്‍ ആയത്. എല്ലാം മാറിപ്പോയി. എങ്കിലും അവരുടെ പേരന്‍സ് ഒക്കെ വിളിച്ച് ധൈര്യം തന്നു. അരങ്ങേറ്റം എപ്പോള്‍ വേണമെങ്കിലും നടത്താം എന്ന് പറഞ്ഞു. ഒരുപാട് പേര് പ്രാര്‍ത്ഥിച്ചു. ഈ കാലവും കടന്നു പോകും. വീണ്ടും ഞങ്ങള്‍ വരും.
ചെറിയ അശ്രദ്ധകൊണ്ടു പോലും രോഗം തിരിച്ചു വരാന്‍ സാധ്യതയുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു ട്രാജഡി തന്നെയായിരുന്നു. ലൈഫിലെ ചില പാഠങ്ങള്‍ ആണിത്. ഒരുപാട് ഓടി നടക്കുമ്പോള്‍ ബോഡിക്ക് റസ്റ്റ് വേണം. എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാലം വരും. ഇതും കടന്നു പോകും.