മലയാളികള്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുള്ള താരപുത്രന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ഇരുവരുടെയും അഭിമുഖങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ ദുബായില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ഇരുവരും ഒന്നിച്ച് പാട്ട് പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മോഹന്‍ലാല്‍ ചിത്രമായ നരന്‍ സിനിമയിലെ ' ഓഹോഹോ... ഓ നരന്‍' എന്ന ഗാനമാണ് ഇരുവരും ഒന്നിച്ച് പാടിയത്. സിനിമയില്‍ വിനീത് ശ്രീനിവാസന്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ഏട്ടനും അനിയനും കൂടെ ആയപ്പോള്‍ സ്റ്റേജ് കളര്‍ ആയി, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
' വള' യാണ് ധ്യാന്‍ ശ്രീനിവാസന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകമാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയത്. ബേസിലും ടോവിനൊയും ഒന്നിക്കുന്ന അതിരടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ വിനീത്.