Latest News

ഇതൊരു സ്വപ്നസാഫല്യം; എഴുത്തിന്റെ മേഖലയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജം; തന്റെ രണ്ടാമത്തെ പുസ്തകവും പുറത്തിറക്കി ബിഗ് ബോസ് താരം അനീഷ്; സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കെതിരെയും എന്തും എഴുതിയിടാം എന്ന മനോഭാവം ആളുകള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കണമെന്നും താരം

Malayalilife
 ഇതൊരു സ്വപ്നസാഫല്യം; എഴുത്തിന്റെ മേഖലയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജം; തന്റെ രണ്ടാമത്തെ പുസ്തകവും പുറത്തിറക്കി ബിഗ് ബോസ് താരം അനീഷ്; സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കെതിരെയും എന്തും എഴുതിയിടാം എന്ന മനോഭാവം ആളുകള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കണമെന്നും താരം

ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടം നേടിയ മല്‍സരാര്‍ത്ഥിയാണ് അനീഷ്. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന്, ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത ആളാണ്'കോമണര്‍ ആയി എത്തിയ അനീഷ്.

ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷം, മറ്റു മല്‍സരാര്‍ത്ഥികളെപ്പോലെ തന്നെ ഉദ്ഘാടനങ്ങളും, പൊതുപരിപാടികളുമായി സജീവമാണ് അനീഷും. ഒരു എഴുത്തുകാരന്‍ എന്ന നിലയിലും അനീഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അനീഷ്.

ഒരുപാട് സന്തോഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. കാരണങ്ങള്‍ പറയാം. എന്റെ നോവല്‍ 'കതിരാളന്‍' ബഹുമാനപ്പെട്ട മണിയന്‍പിള്ള രാജു സര്‍ മാതൃഭൂമി അക്ഷരോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്തു. മറ്റൊരു സന്തോഷം മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ വിശദമായി തന്നെ സംസാരിക്കാനും, സംവദിക്കാനും കഴിഞ്ഞു എന്നുള്ളതാണ്. മുഖ്യധാരാ മാധ്യമങ്ങളുമായി ഇപ്രകാരം സഹകരിക്കാന്‍ സാധിക്കുന്നത് സംതൃപ്തി തരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് നിരന്തരം വരാന്‍ സാധിക്കുന്നതിലും അഭിമാനമുണ്ട്. ഒരുപാട് ആളുകളോട് നേരിട്ട് ഇടപെടാനും, സ്‌നേഹം അനുഭവിക്കാനും, പുസ്തകം ഒപ്പിട്ടു കൊടുക്കാനും കഴിഞ്ഞതില്‍ സൂപ്പര്‍ ഹാപ്പി..

ഇതൊരു സ്വപ്നസാഫല്യമാണ്. എഴുത്തിന്റെ മേഖലയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജമാണ്. കതിരാളന്‍ നിങ്ങളിലേക്ക് എത്തുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. മാതൃഭൂമി പോലുള്ള ഏറ്റവും മികച്ച പ്രസാധകരുമായി സഹകരിക്കാന്‍ കഴിഞ്ഞതും, മണിയന്‍പിള്ള രാജു സര്‍ എന്റെ ബുക്ക് പ്രകാശനം ചെയ്തതും മുന്നോട്ടുള്ള യാത്രയില്‍ നാഴികക്കല്ലായി കണക്കാക്കുന്നു. മാതൃഭൂമി അക്ഷരോത്സവത്തില്‍ എനിക്കും, എന്റെ പുസ്തകത്തിനും നല്‍കിയ ഹൃദ്യമായ വരവേല്‍പ്പിന് ഹൃദയം നിറഞ്ഞ നന്ദി... കാണാം... വീണ്ടും കാണാം...'', അനീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ദ കോമണ്‍മാന്‍' എന്ന സെഷനില്‍ അനീഷ് പുസ്തകപ്രകാശനത്തിന് ശേഷം പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്.
എന്റെ ജീവിതത്തിന്റെ ആത്മാംശം 'കതിരാളന്‍' എന്ന രചനയില്‍ കാണാം. എഴുത്ത് എനിക്ക് വളരെ പ്രധാനമാണ്. ഓരോ ദിവസവും എന്തെങ്കിലും എഴുതിയില്ലെങ്കില്‍ എന്ക്ക് സമാധാനം കിട്ടില്ല. എഴുത്ത് പോലെ എന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് കൃഷി. അത് മാറ്റി നിര്‍ത്തി മറ്റൊന്ന് എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു.' -അനീഷ് പറഞ്ഞു .

പണ്ട് ജോലി ചെയ്യുന്ന സമയത്ത് എഴുതാനൊന്നും പറ്റിയിരുന്നില്ല. ഇപ്പോള്‍ പ്രായം 39 ആയി. ഇനിയെങ്കിലും നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ജീവിച്ചില്ലെങ്കില്‍ ഇനിയെപ്പോഴാണ് എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലീവെടുത്ത് എഴുത്തിലേയ്ക്ക് സമയം മാറ്റി വെക്കാന്‍ തീരുമാനിച്ചത്. ആ സമയത്താണ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്.' -അനീഷ് തുടര്‍ന്നു.

എഴുതുന്ന സമയത്ത് എന്റെ ഭാഷ ജനങ്ങള്‍ക്ക് മനസ്സിലാകുമോ എന്ന സംശയം ഉണ്ടായിരുന്നു. അങ്ങനെയാണ് ആദ്യത്തെ പുസ്തകത്തില്‍ സ്വന്തം അനുഭവക്കുറിപ്പുകള്‍ എഴുതാം എന്ന് കകരുതിയത്. പണ്ടുമുതലേ ഫേസ്ബുക്കില്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതുമായിരുന്നു. ഇപ്പോള്‍ അടുത്ത പുസ്തകത്തിന്റെ രചനയിലാണ്. സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും.'

മലയാള ഭാഷയിലെ ചില കാര്യങ്ങള്‍ ചര്‍ച്ചയാക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. റിയാലിറ്റി ഷോയില്‍ മലയാളം വാക്കുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ കാരണവും ഇതാണ്. എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒന്നാണ് ബിഗ് ബോസ്. എന്റെ ജീവിതം എഴുതുമ്പോള്‍ അതില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.' -അനീഷ് പറഞ്ഞു. 
'റിയാലിറ്റി ഷോയില്‍ കണ്ടന്റ് ഉണ്ടാക്കാന്‍ മാത്രമായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ അവിടെ ജീവിക്കുകയായിരുന്നു. അതുകൊണ്ട് ഞാന്‍ സന്തോഷവാനാണ്. സെല്‍ഫ് ലൗവില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മള്‍ നമ്മളെ സ്നേഹിച്ചില്ലെങ്കില്‍ പിന്നെ ആര് സ്നേഹിക്കാനാണ്?'

സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഫൈറ്റുകള്‍ക്ക് ഞാന്‍ എതിരാണ്. എന്റെ സോഷ്യല്‍ മീഡിയ ഞാന്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. പി.ആര്‍ തെറ്റാണെന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍ ടോക്സിക് പപി.ആറുകള്‍ നിയന്ത്രിക്കപ്പെടണം. സോഷ്യല്‍ മീഡിയയില്‍ ആര്‍ക്കെതിരെയും എന്തും എഴുതിയിടാം എന്ന മനോഭാവം ആളുകള്‍ക്കുണ്ട്. ഫേക്ക് അകൗണ്ടുകളില്‍ നിന്ന് വരുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടണം. ആ ഐഡികള്‍ക്ക് പിന്നിലുള്ള ആള്‍ക്കാരെ കണ്ടെത്തണം. സൈബര്‍ അറ്റാക്ക് നേരിടുന്നവര്‍ പരാതിയുമായി മുന്നോട്ട് വരണം.' -അനീഷ് പറഞ്ഞു.

ബിഗ് ബോസില്‍ സ്ത്രീകളെ ബഹുമാനിച്ച് മുന്നോട്ടുപോയ ഒരാളാണ് ഞാന്‍. സ്ത്രീകളെ ബഹുമാനിക്കണം എന്നാണ് ഞാന്‍ പറയാറുള്ളത്. സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കണം എന്ന് ബിഗ്് ബോസിന് ശേഷം എനിക്ക് മനസിലായി. എന്നാല്‍ എന്തുകൊണ്ടാണ് എനിക്ക് സ്ത്രീ വിരുദ്ധ ടാഗ് വന്നതെന്ന് എനിക്ക് അറിയില്ല. എന്റെ പുസ്തകങ്ങളില്‍ സ്ത്രീവിരുദ്ധത കാ.ണാന്‍ സാധിക്കില്ല.'ഞാന്‍ പറഞ്ഞതിനെ ടോക്സിക് പി.ആറുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. ചില കാര്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കി. ചില കാര്യങ്ങള്‍ക്കു ഞാന്‍ മറുപടി പറഞ്ഞില്ല.അവജ്ഞയോടെ തള്ളിക്കളഞ്ഞുവെന്നും അനീഷ് പറഞ്ഞു.
 

bigg boss star aneesh new look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES