ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് എന്നുള്ളത്;  ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ല; ഫിറ്റ്നസിനെ കുറിച്ച് അറിയാം; ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് അര്‍പ്പിതയ്ക്ക് പറയാനുള്ളത്

Malayalilife
 ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് എന്നുള്ളത്;  ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ല; ഫിറ്റ്നസിനെ കുറിച്ച് അറിയാം; ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് അര്‍പ്പിതയ്ക്ക് പറയാനുള്ളത്

സോഷ്യല്‍ മീഡിയയുടെ ദൈവം എന്നാണ് ധ്യാന്‍ ശ്രീനിവാസനെ വിളിക്കപ്പെടുന്നത്. ധ്യാന്റെ അഭിമുഖങ്ങള്‍ എപ്പോഴും വൈറലാകും. യാതൊരു മറയും ഇല്ലാതെ ഒരു സാധാരണക്കാരനെ പോലെ പറയാനുള്ളത് പറയുന്നു എന്നതാണ് ധ്യാന്റെ പോസിറ്റീവ്. സാധാരണയായി ധ്യാന്‍ ഒറ്റയ്‌ക്കോ അലിറങ്കില്‍ സിനിമാക്കാരുടെ കൂടെയോയാണ് അഭിമുഖം നല്‍കുന്നത്. ഇപ്പോഴിതാ തന്റെ ഭാര്യയോടൊപ്പം അഭിമുഖം കൊടുക്കുകയാണ് ധ്യാന്‍. ധ്യാനും ഭാര്യ അര്‍പ്പിതയും വനിതയ്ക്ക് നല്‍കിയ അഭിമുഖവും ശ്രദ്ധ നേടുകയാണ്.

അര്‍പിത തന്റെ മകളും വിനീത് ശ്രീനിവാസന്റെ മക്കളും തമ്മിലെ സംസാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അഭിമുഖം തുടങ്ങുന്നത്. 'കുട്ടികള്‍ സംസാരിക്കുന്നത് കേട്ടാല്‍ ആരും അമ്പരന്നു പോകും. അത്ര ഭീകര ചര്‍ച്ചയാണ്. റിട്ടയര്‍ ചെയ്ത ആളുകള്‍ സംസാരിക്കും പോലെ കട്ട ഗൗരവ്വത്തിലാണ് ചര്‍ച്ച. സംഗതി ചെറിയ കാര്യമായിരിക്കും. പക്ഷെ പ്രസന്റേഷന്‍ ഒരു രക്ഷയുമില്ല'' എന്നാണ് മകളേയും കൂട്ടുകാരേയും കുറിച്ച് അര്‍പ്പിത പറയുന്നത്. പിന്നാലെ എന്താണ് ധ്യാന്‍ ശ്രീനിവാസനില്‍ ഇഷ്ടമായ കാര്യം എന്നാണ് താരപത്നിയോട് ചോദിക്കുന്നത്. ഈ സമയം ധ്യാന്‍ ഇടപെടുകയാണ്. ചോദിക്ക്, ചോദിക്ക് എന്തുകൊണ്ട് കുട്ടി ഇങ്ങനെയൊരു അബദ്ധത്തില്‍ ചാടിയെന്ന് എന്നാണ് ധ്യാന്‍ പറയുന്നത്. പിന്നാലെ അര്‍പ്പിത ചോദ്യത്തിന് മറുപടി നല്‍കുന്നുണ്ട്. ദേ ഈ സത്യസന്ധതയില്ലേ അത് തന്നെ കാരണമെന്നാണ് അര്‍പ്പിത പറയുന്നത്.

11 വര്‍ഷത്തെ പ്രണയത്തിന് ശേഷണാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്. ഒരു മകളാണ് ദമ്പതികള്‍ക്കുള്ളത്. ഏതാണ് ധ്യാനിന്റെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ചിത്രമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധ്യാനിന്റെ ആദ്യ ചിത്രമായ തിര തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചിത്രമെന്നായിരുന്നു അര്‍പ്പിത പറഞ്ഞത്. ധ്യാനില്‍ തനിക്ക് ഇഷ്ടമില്ലാത്ത ഒരു സ്വഭാവം പോലും ഇല്ലെന്നും ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഭയങ്കര ജെനുവിനാണ് ധ്യാന്‍ എന്നതാണെന്നും അര്‍പ്പിത പറഞ്ഞിരുന്നു. ധ്യാനില്‍ തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ലെന്നും താരപത്നി പറഞ്ഞിരുന്നു. കൂടാതെ, ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ ഉപദേശങ്ങള്‍ കൊടുക്കണമെന്നും തോന്നിയിട്ടില്ലെന്നും അര്‍പ്പിത വ്യക്തമാക്കിയിരുന്നു. ഫിറ്റ്നസിനെ കുറിച്ച് ധ്യാനിന് അറിയാം. പ്രത്യേകിച്ച് ഫിറ്റ്നസിനെ കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. ധ്യാനിന് ഒരു കാലത്ത് ഫിറ്റ് ബോഡി ഉണ്ടായിരുന്നതാണെന്ന് അര്‍പ്പിത അന്ന് പറഞ്ഞിരുന്നു. ധ്യാന്‍ സോഷ്യല്‍ മീഡിയയിലും അഭിമുഖങ്ങളിലൊക്കെ താരമാണെങ്കിലും പൊതുവേദികളില്‍ ്അധികം എത്താത്ത ആളാണ് ഭാര്യ. തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ ധ്യാന്‍ തന്നെ സംസാരിച്ചിട്ടുണ്ട്.

 അര്‍പിതയുമായി 15 വര്‍ഷത്തെ റിലേഷന്‍ഷിപ്പായിരുന്നു. കോളേജിലെത്തിയ സമയത്താണ് അര്‍പിതയെ പരിചയപ്പെട്ടത്. ആ സമയത്ത് വേറെ ചിലതൊക്കെയുണ്ടായിരുന്നു. അതൊക്കെ പുള്ളിക്കാരി കൈയ്യോടെ പൊക്കും. കല്യാണം നേരത്തെയായി പോയി എന്ന തോന്നലൊന്നുമില്ലെന്നാണ് ധ്യാന്‍ നേരത്തെ പറഞ്ഞത്. ഞാന്‍ കല്യാണം കഴിച്ചതല്ല എന്നെ കഴിപ്പിച്ച് വിട്ടതാണ്. അച്ഛനൊക്കെ ചേര്‍ന്നാണ് കല്യാണം നടത്തിയത്. വളരെ ലളിതമായ ചടങ്ങായിരുന്നു. ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ സ്റ്റേജിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു കല്യാണത്തിന് അച്ഛന്‍ എന്നെ ക്ഷണിച്ചത്. അങ്ങനെ നാറ്റിച്ചുകൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റിയതെന്നും ധ്യാന്‍ മുമ്പൊരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

dhyan sreenivasan wife arpita

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES