ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളു. ആശുപത്രിയിലെ വിശേഷങ്ങളും എല്ലാവരും കൂടി ഓമിക്കുട്ടനെ നോക്കുന്നതിന്റെ ചിത്രങ്ങളും ഒക്കെ ദിയ തന്നെ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. ശരിക്കും അഞ്ച് സ്ത്രീകളുള്ള തിരുവനന്തപുരത്തെ സ്ത്രീ വീട്ടിലേക്കാണ് ഓമിക്കുട്ടന്റെ കടന്ന് വരവ്. ഇനി അപ്പൂപ്പന്‍ കൃഷ്ണകുമാറിന് കൂട്ടായി നീഓം അശ്വിന്‍ കൂടെ ഉണ്ടായിരിക്കും. കൂടാതെ ഒരു വല്ല്യമ്മയും രണ്ട് ഇളയമ്മയും. ശരിക്കും ദിയയുടെ കുട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ്. ജനിച്ച ഉടന്‍ തന്നെ പകരം വെക്കാന്‍ സാധിക്കാത്ത സൗഭാഗ്യമാണ് ആ ലിറ്റില്‍ മാനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത തലമുറയിലെ ആദ്യത്തെ അംഗമാണ് ദിയയുടെയും അശ്വിന്റെയും മകന്‍. അശ്വിന്റെ വീട്ടിലും മാറ്റമൊന്നുമില്ല. അടുത്ത തലമുറയിലെ ആദ്യത്തെ കണ്‍മണി.
മറ്റൊരു സൗഭാഗ്യം എന്തെന്നാല്‍ ദിയയുടെ മകനെ സ്വീകരിക്കാന്‍ എത്തിയത് മൂന്ന് തലമുറകളാണ്. എത്ര വിലകൊടുക്കാനും ഉണ്ടെന്ന് പറഞ്ഞാല്‍ പോലും വളരെ കുറച്ച് പേര്‍ക്ക് മാത്രം ഇക്കാലത്ത് ലഭിക്കുന്ന സൗഭാഗ്യങ്ങളില്‍ ഒന്നാണ് അത്. സിന്ധുവിന്റെ അച്ഛനമ്മമാര്‍, ദിയയെ പ്രവേശിപ്പിച്ചിട്ടുള്ള സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമിലുണ്ട്. മകള്‍ക്കും മരുമകനും ഒപ്പമിരുന്ന്, കൊച്ചുമകളുടെ കുഞ്ഞിനെ താലോലിക്കാന്‍ സുകൃതം സിദ്ധിച്ചിരിക്കുകയാണ് ഈ മുതുമുത്തച്ഛനും മുതുമുത്തശ്ശിക്കും. സിന്ധുവിന്റെ അനുജത്തി സിമിയുടെ കൊച്ചുമകനും ഈ കുടുംബത്തില്‍ പിറന്നുവെങ്കിലും, കുഞ്ഞ് അല്‍പ്പം വളര്‍ന്ന ശേഷമാണ് അമ്മ തന്‍വി കുട്ടിയുമായി കാനഡയില്‍ നിന്നും നാട്ടില്‍ എത്തിയതെന്ന് മാത്രം. മറ്റാര്‍ക്കും കിട്ടാത്ത സൗഭാഗ്യം തന്നെയാണ് അത്.
കഴിഞ്ഞ ദിവസം മുതല്‍ കൃഷ്ണകുമാറിനും സിന്ധുവിനും മക്കള്‍ക്കും പുതിയൊരു റോള്‍ കൂടി ജീവിതത്തിലുണ്ട്. അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വല്യമ്മയുടേയും ചെറിയമ്മമാരുടേതുമാണ് അത്. പ്രസവ മുറിയിലും പുറത്തും ആശങ്കയോടെയും കണ്ണീരോടെയും ദിയയ്‌ക്കൊപ്പം നിന്ന ആ കുടുംബം ഇപ്പോള്‍ പ്രസവ ശേഷവും ദിയയ്ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം തന്നെയുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷമുള്ള കുറച്ചു ദിവസങ്ങള്‍ ശരീരമാസകലം വേദനയും സ്റ്റിച്ചുകളുടെ ബുദ്ധിമുട്ടും ഇരിക്കാനും നടക്കാനുമെല്ലാം കുളിക്കാനുമെല്ലാം ഒരാളുടെ കൂടി സഹായവും അവരുടെ കരുതലും സ്‌നേഹവും ഒക്കെ ആവശ്യമുളള ദിവസങ്ങളായിരിക്കും. കുഞ്ഞ് വരുമ്പോള്‍ എല്ലാവരും കുഞ്ഞിലേക്ക് ശ്രദ്ധ നല്‍കുമ്പോള്‍ ഒരുപക്ഷെ ഗര്‍ഭിണിയായിരുന്ന കാലത്ത് കിട്ടിയ പരിഗണനയൊക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാവുകയാണ് പലയിടങ്ങളിലും സംഭവിക്കുന്നത്. എന്നാല്‍ ദിയയെ സംബന്ധിച്ച് അങ്ങനെയൊരു വിഷയമേ ഉണ്ടായിട്ടില്ല.
സ്‌നേഹിക്കാനും പരിചരിക്കാനും കുഞ്ഞിനെ നോക്കാനുമൊക്കെ ചേച്ചിയും അനിയത്തിമാരും ഒപ്പമുണ്ടെങ്കില്‍ ദിയയുടെ പരിചരണത്തിന് അശ്വിനും അമ്മ സിന്ധുവും കൂടെ തന്നെയുണ്ട്. അത്തരത്തില്‍ ക്ഷീണത്തിന്റെയും ബുദ്ധിമുട്ടുകളുടേയും യാതൊരു അങ്കലാപ്പുമറിയാത്ത മണിക്കൂറുകളിലൂടെയും ദിവസങ്ങളിലൂടെയുമാണ് ദിയ കടന്നുപോകുന്നത്. ഇങ്ങനെ സ്‌നേഹനിധികളായ, ഒരുമിച്ചു നില്‍ക്കുന്ന മക്കളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും ഇപ്പോള്‍. നിഓമിനോടുള്ള സ്‌നേഹം കാരണം പെണ്‍മക്കളെല്ലാം എപ്പോഴും ആശുപത്രിയില്‍ തന്നെ സമയം ചിലവഴിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞിരിക്കുന്നത. പ്രായം കൂടി വരുമ്പോള്‍ എങ്ങനെ എങ്കിലും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ തോന്നും. അത് ചിലപ്പോള്‍ റോഡിലായിരിക്കും കാറിലായിരിക്കും വീട്ടിലായിരിക്കും.
നന്നേ ചെറുപ്പത്തില്‍ വിവാഹിതരായവരാണ് കൃഷ്ണകുമാറും സിന്ധുവും. അധികം വൈകാതെ തന്നെ അമ്മു എന്ന് വിളിക്കുന്ന മൂത്തമകള്‍ അഹാന കൃഷ്ണ പിറന്നു. അന്ന് സിന്ധുവിന്റെ അച്ഛനും അമ്മയും ചെറുപ്പമായിരുന്നു. വിദേശത്തു വളര്‍ന്ന സിന്ധുവും നാട്ടില്‍ വളര്‍ന്ന കൃഷ്ണകുമാറും പരിചയപ്പെടാനും ഇഷ്ടത്തിലാവാനും വിവാഹം ചെയ്യാനുമായിരുന്നു നിയോഗം. എന്നാല്‍, കൃഷ്ണകുമാറിന്റെ അച്ഛനമ്മമാര്‍ നേരെ തിരിച്ചായിരുന്നു. അവര്‍ ഏറെ പ്രായം ചെന്നശേഷം പിറന്ന മകനാണ് കൃഷ്ണകുമാര്‍. അതിനാല്‍, സിന്ധു ഒരു കൊച്ചുകുട്ടിയെന്ന പോലെയായിരുന്നു കൃഷ്ണകുമാറിന്റെ അച്ഛനമ്മമാര്‍ക്ക്