Latest News

മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു 

Malayalilife
 മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു 

 ദുല്‍ഖര്‍ സല്‍മാനെ നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രം SLV സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് നിര്‍മ്മിക്കുന്നത്. SLV സിനിമാസ് നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഡിക്യൂ 41 ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്.ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു. 

ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍, നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുഭ മുഹൂര്‍ത്തത്തില്‍ നാച്ചുറല്‍ സ്റ്റാര്‍ നാനി ആദ്യ ക്ലാപ്പടിച്ചപ്പോള്‍, സംവിധായകന്‍ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ചിത്രത്തിന്റെ ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീകാന്ത് ഒഡെലയും ചടങ്ങില്‍ പങ്കെടുത്തു. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. 

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും. രചന, സംവിധാനം രവി നെലക്കുടിറ്റി, നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി, ബാനര്‍ SLV സിനിമാസ്, സഹനിര്‍മ്മാതാവ് ഗോപിചന്ദ് ഇന്നാമുറി, സിഇഒ വിജയ് കുമാര്‍ ചഗന്തി. സംഗീതം ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ് ഫസ്റ്റ്‌ഷോ, പിആര്‍ഒ ശബരി.
 

Read more topics: # ഡിക്യൂ
dulquer salmaan with another pan indian film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES