Latest News

'ഫെമിനിച്ചി ഫാത്തിമ' ഒക്ടോബര്‍ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

Malayalilife
'ഫെമിനിച്ചി ഫാത്തിമ' ഒക്ടോബര്‍ 10 ന് റിലീസ്;  ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്

ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഫെമിനിച്ചി ഫാത്തിമ' ഒക്ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം  അവതരിപ്പിക്കുന്നത് തമറാണ്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളില്‍ വലിയ നിരൂപക പ്രശംസയാണ് ചിത്രം നേടിയെടുത്തത്.

IFFK FIPRESCI മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്‌പെഷ്യല്‍ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയന്‍സ് പോള്‍ അവാര്‍ഡ് - IFFK, FFSI കെആര്‍ മോഹനന്‍ അവാര്‍ഡ്,  BIFFലെ ഏഷ്യന്‍ മത്സരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം,  ബിഷ്‌കെക് ഫിലിം ഫെസ്റ്റിവല്‍ കിര്‍ഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്‌സ് അവാര്‍ഡ്,   മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജന്‍ അവാര്‍ഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്,  മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, അവാര്‍ഡ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാര്‍ഡ്,  ഇന്തോ-ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവല്‍ തിരഞ്ഞെടുപ്പ് എന്നിവയുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്. സംവിധായകന്‍ ഫാസില്‍ മുഹമ്മദ് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം - പ്രിന്‍സ് ഫ്രാന്‍സിസ്,  പശ്ചാത്തല സംഗീതം - ഷിയാദ് കബീര്‍,  സൗണ്ട് ഡിസൈന്‍ - ലോ എന്‍ഡ് സ്റ്റുഡിയോ, റീ റെക്കോര്‍ഡിങ് - സച്ചിന്‍ ജോസ്, ഡിഐ, കളറിസ്റ്റ് - ജോജില്‍ ഡി. പാറക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - പ്രശോഭ് കുന്നംകുളം, മുസ്തഫ സര്‍ഗം, വിഷ്വല്‍ ഇഫക്റ്റ്‌സ് - വിനു വിശ്വന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആഗ്‌നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് - ഹിഷാം യൂസഫ് പിവി, സബ്‌ടൈറ്റില്‍ - ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ്,  ടൈറ്റില്‍ ഡിസൈന്‍ നജീഷ്പിഎന്‍.

feminichi fathima in theaters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES