നടന്‍ ഹരീഷ് കണാരന്റെ ആരോഗ്യ നില ഗുരുതരമെന്ന നിലയില്‍ വ്യാജ വാര്‍ത്ത. ഓണ്‍ലൈന്‍ സൈറ്റിലാണ് നടന്റെ നില ഗുരുതരമെന്ന തരത്തില്‍ വാര്‍ത്ത വന്നത്. ഒടുവില്‍ വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി ഹരീഷ് തന്നെ രംഗത്തുവന്നു...
നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ഇതിന്റ സ്‌ക്രീന്‍ ഷോട്ടാണ് ഹരീഷ് കണാരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. വാര്‍ത്തയ്ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
താനുമായി ഒരു ബന്ധവും ഇല്ലാത്ത ഇത്തരം ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ പൂട്ടിക്കാന്‍ കൂടെ നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. ഹരീഷ് കണാരന്റെ വാക്കുകള്‍: 'എന്റെ നില ഗുരുതരം ആണെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ ഒന്ന് കൂടെ നില്‍ക്കുമോ' എന്നാണ് നടന്റെ പോസ്റ്റ്. ഇതിന് പിന്തുണയുമായി നിരവധി പേര്‍ എത്തി,
നടന്‍ നിര്‍മ്മല്‍ പാലാഴിയും ഹരീഷ് കണാരന് പിന്തുണയുമായി രംഗത്തെത്തി. റിച്ചീന് വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരേ എന്നാണ് നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നിര്‍മ്മല്‍ പാലാഴിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 'ന്യൂസ് ഓഫ് മലയാളം അഡ്മിനെ, റീച്ചിന് വേണ്ടി ആണെങ്കില്‍ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാല്‍ പോരെ..? നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞ് പിരിഞ്ഞതാ, ഈ വാര്‍ത്ത കണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവ് ചെയ്ത് റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ..' - നിര്‍മ്മല്‍ പാലാഴി കുറിച്ചു.