പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ -വിനായകന്‍ ചിത്രം ഫുള്‍ പായ്ക്കപ്പ്

Malayalilife
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ജയസൂര്യ -വിനായകന്‍ ചിത്രം ഫുള്‍ പായ്ക്കപ്പ്

ഫാന്റെസി , കോമഡി ജോണറില്‍ ജയസൂര്യ, - വിനായകന്‍ കോംബോയിലൂടെ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു. അനുഗ്രഹീതന്‍ ആന്റെണിയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.ഫോര്‍ട്ട് കൊച്ചി, കൊല്ലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായായിട്ടായിരുന്നു ചിത്രീകരണം.

വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടയുമാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി യിരിക്കുന്നത്.ഏറെ വിജയം നേടിയ ഒസ്ലര്‍ എന്ന ചിത്രത്തിനു ശേഷം  നേരമ്പോക്കിന്റെബാനറില്‍ മിഥുന്‍ മാനുവല്‍ തോമസ്സും, ഇന്‍ഷാദ് എം. ഹസ്സനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകം നല്‍കുന്ന കോമ്പിനേഷനാണ് ജയസൂര്യ- വിനായകന്റേത്. അതിനിണങ്ങിയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന രീതിയില്‍ ത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണം.ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഉടന്‍ തന്നെ നടത്തുമെന്ന് അണിയാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.പ്രശസ്ത റാപ് സിംഗര്‍ ബേബി ജീനും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ - ജയിംസ് സെബാസ്റ്റ്യന്‍.
സംഗീതം - ഷാന്‍ റഹ്മാന്‍.
ഛായാഗ്രഹണം - വിഷ്ണുശര്‍മ്മ.
എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - അരുണ്‍ വെഞ്ഞാറമൂട്.
കലാസംവിധാനം - മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്,
ആക്ഷന്‍ ഫീനിക്‌സ് പ്രഭു .
ഡിസൈന്‍ യെല്ലോ ട്രൂത്ത്'
സ്റ്റില്‍സ് - സുഹൈബ് എസ്.ബി.കെ.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - സുനില്‍ സിംഗ്, സജിത് പി.വൈ.
പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നസീം,
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് - രാജേഷ് സുന്ദരം
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.
വാഴൂര്‍ ജോസ്.

jayasurya vinayakan movie full package

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES