മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന

Malayalilife
 മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന

മോഹന്‍ലാല്‍ ചിത്രം നേരിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകന്‍. ഇതാദ്യമായി ജീത്തു ജോസഫും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രം പൂര്‍ണമായി കോമഡി പശ്ചാത്തലമാണ്. സൂപ്പര്‍ഹിറ്റായ മൈ ബോസിനു ശേഷം കോമഡി ചിത്രവുമായി ജീത്തു ജോസഫ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 

ജീത്തു ജോസഫിന്റെ ത്രില്ലര്‍ ചിത്രങ്ങളായ ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന നേരിനുശേഷം ബേസില്‍ ചിത്രത്തിലേക്ക് ജീത്തു പ്രവേശിക്കും. മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിങും നടക്കാനുണ്ട്. 

ബേസില്‍ ചിത്രം പൂര്‍ത്തിയായശേഷമേ റാമിന്റെ ജോലികള്‍ ആരംഭിക്കൂ. അതേസമയം പ്രിയ മണി ആണ് നേരില്‍ നായിക. കോര്‍ട്ട് റൂം ത്രില്ലറായി ഒരുങ്ങുന്ന നേരില്‍ സിദ്ദിഖ്, ജഗദീഷ്, ഗണേഷ്‌കുമാര്‍, ശാന്തി മായാദേവി, അനശ്വര രാജന്‍, രശ്മി അനില്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് നേര്. ജീത്തുവും ശാന്തി മായാദേവിയും ചേര്‍ന്നാണ് രചന. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.

jeethu joseph with basil joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES