Latest News

'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്‌നേഹം കൂട്ടിച്ചേര്‍ക്കുന്നു'; ലണ്ടനില്‍ മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍; പുതിയ അതിഥിയെ കാത്തിരിക്കുന്ന പോസ്റ്റ് എത്തിയതോടെ ആശംസകളുമായി താരങ്ങള്‍

Malayalilife
 'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്‌നേഹം കൂട്ടിച്ചേര്‍ക്കുന്നു'; ലണ്ടനില്‍ മറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍; പുതിയ അതിഥിയെ കാത്തിരിക്കുന്ന പോസ്റ്റ് എത്തിയതോടെ ആശംസകളുമായി താരങ്ങള്‍

ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍. ഭാര്യ അന്‍സു എല്‍സ വര്‍ഗീസിനൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജോമോന്‍ ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ലണ്ടനില്‍ വെച്ചെടുത്ത ചിത്രങ്ങള്‍ക്കൊപ്പം, 'ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്‌നേഹം കൂട്ടിച്ചേര്‍ക്കുന്നു' എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി. അമൃത സുരേഷ്, ഗീതു മോഹന്‍ദാസ്, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ ജോമോനും അന്‍സുവിനും അഭിനന്ദനങ്ങളറിയിച്ചു..2023 ഡിസംബറിലാണ് ജോമോനും അന്‍സുവും വിവാഹിതരായത്. നടന്‍ ആന് അഗസ്റ്റിനായിരുന്നു ജോമോന്റെ ആദ്യ ഭാര്യ. 2014-ല്‍ വിവാഹിതരായ ഇവര്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞിരുന്നു. 'ബ്യൂട്ടിഫുള്‍', 'തട്ടത്തിന്‍ മറയത്ത്', 'അയാളും ഞാനും തമ്മില്‍', 'എന്നു നിന്റെ മൊയ്തീന്‍', 'ചാര്‍ളി', 'ഗോള്‍മാല്‍ എഗെയ്ന്‍' തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ ജോമോന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. 

'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. തമിഴില്‍ 'ബ്രഹ്മന്‍', 'എനൈ നോക്കി പായും തോട്ട', 'പാവ കഥൈകള്‍', 'ധ്രുവനച്ചത്തിരം' എന്നീ ചിത്രങ്ങളിലും ഹിന്ദിയില്‍ 'ഗോള്‍മാല്‍ എഗെയ്ന്‍', 'സിംബാ', 'സര്‍ക്കസ്' എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

jomon t john and wife maternity photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES