Latest News

ബിജു മേനോന്റെ നായികയായി നര്‍ത്തകി മേതില്‍ ദേവിക വെള്ളിത്തിരയിലേക്ക്; മേപ്പടിയാന് ശേഷം വിഷ്ണു  മോഹന്റെ പുതിയ ചിത്രം, 'കഥ ഇന്നുവരെ

Malayalilife
topbanner
 ബിജു മേനോന്റെ നായികയായി നര്‍ത്തകി മേതില്‍ ദേവിക വെള്ളിത്തിരയിലേക്ക്; മേപ്പടിയാന് ശേഷം വിഷ്ണു  മോഹന്റെ പുതിയ ചിത്രം, 'കഥ ഇന്നുവരെ

ബിജു മേനോനെ നായകനാക്കി മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.''കഥ ഇന്നുവരെ''.

ബിജു മേനോന്റെ നായികയായി, പ്രശസ്ത നര്‍ത്തകിയും പ്രമുഖയുമായ മേതില്‍ ദേവിക അഭിനയിക്കുന്നു. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ആദ്യമായിട്ടാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അനു മോഹന്‍,നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. 

ജോമോന്‍ ടി ജോണ്‍ ഷമീര്‍ മുഹമ്മദ് എന്നിവരുടെ പ്ലാന്‍ ജെ സ്റ്റുഡിയോസും, വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മ്മിക്കുന്നത്.ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികളാണ്.

ഛായാഗ്രഹണം-ജോമോന്‍ ടി ജോണ്‍,സംഗീതം-അശ്വിന്‍ ആര്യന്‍,എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-സുഭാഷ് കരുണ്‍,കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്,മേക്കപ്പ്-സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍ വിപിന്‍ കുമാര്‍,സൗണ്ട് ഡിസൈന്‍-ടോണി ബാബു,സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്-ആനന്ദ് രാജേന്ദ്രന്‍,പ്രൊമോഷന്‍സ്-10ജി മീഡിയ,പി ആര്‍ ഒ- എ എസ് ദിനേശ്.

kadha innuvare biju menon with methil devika

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES