തെന്നിന്ത്യയിലെ യുവ നടിമാരില്‍ മുന്‍നിരയിലാണ് കല്യാണി പ്രിയദര്‍ശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം. വര്‍ഷങ്ങള്‍ക്കുശേഷമാണ് അവസാനമായി റിലീസ് ചെയ്ത കല്യാണിയുടെ മലയാള സിനിമ. തമിഴിലും തെലുങ്കിലുമാണ് കല്യാണിയുടെ പുതിയ സിനിമകളെല്ലാം. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് കല്യാണി.
സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി നിരവധി സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനും അമ്മയും മലയാള സിനിമകളിലൂടെയാണ് ശ്രദ്ധനേടിയതെങ്കില്‍ അഭിനയത്തിലേക്ക് എത്തി നാല് സിനിമകള്‍ പൂര്‍ത്തിയായശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്. ബിഗ് സ്‌ക്രീനിലേതു പോലെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അത്ര സജീവമല്ല താരം. വളരെ ചുരുക്കം ചിത്രങ്ങളും പ്രൌമോഷന്റെ ഭാഗമായുള്ള വീഡിയോകളുമാണ് സാധാരണ താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ദക്ഷിണ കൊറിയയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം താരം തന്റെ ഇന്‍സ്റ്റായിലൂടെ പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിന്റെ പാതയില്‍ കല്യാണി പ്രിയദര്‍ശനും - കൊറിയയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് ഹല്ല കീഴടക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നായിക. പതിനെട്ട് കിലോമീറ്റര്‍ ദൂരം, ഏകദേശം 1200 മീറ്റര്‍ ഉയരത്തില്‍, പത്ത് മണിക്കൂര്‍ നീണ്ട കാല്‍നട യാത്ര. കേള്‍ക്കുമ്പോള്‍ തന്നെ ആകാംക്ഷയില്ലേ ദക്ഷിണ കൊറിയയിലെ ഉയര്‍ന്ന സ്ഥലമായ മൗണ്ട് ഹല്ലാ കീഴടക്കി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായ കല്യാണി. ഇടക്കിടക്ക് വിശ്രമിച്ച് പത്ത് മണിക്കൂര്‍ കൊണ്ടാണ് യാത്ര പൂര്‍ത്തിയാക്കിയത്. അ-ഗ്നി പര്‍വതം കയറി, ആകാശം തൊട്ടു, എന്റെ കംഫോര്‍ട്ട് സോണിന്റെ അറ്റം കണ്ടു എന്നാണ് കല്യാണി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. താരത്തിന് ആശംസകളുമായി കീര്‍ത്തി സുരേഷ്, ടോവിനോ തോമസ്, ജയ് മെഹ്ത തുടങ്ങി താരങ്ങളും എത്തിയിട്ടുണ്ട്. കൂട്ടത്തിലെ രാ-വണന്‍ പ്രണവ് മോഹന്‍ലാല്‍ എവിടെ, പ്രണവിന്റെ പാതയിലാണോ എന്നാണ് ചില പ്രേക്ഷകരുടെ കമന്റുകള്‍. സോളിലെ ഗ്യോങ്‌ബോക്ഗുങ് പാലസും ഇതിനോടു ചേര്‍ന്ന തെരുവുകളിലുമായിരുന്നു കല്യാണിയുടെ യാത്ര. പ്രദേശത്തെ ഭക്ഷണം, വസ്ത്രങ്ങള്‍, സംസ്‌കാരം എന്നിവയുടേയെല്ലാം മനോഹര ദൃശ്യങ്ങള്‍ താരം ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രങ്ങള്‍ക്കൊപ്പം ചെറുകുറിപ്പും കല്യാണി പങ്കുവെച്ചിരുന്നു.
2017ല്‍ അഖില്‍ അക്കിനേനിയുടെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തമിഴ് സിനിമയുടെയും ഭാഗമായ നടി 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വരുന്നത്. ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ മലയാള സിനിമകളില്‍ കല്യാണി നായികയായി എത്തി. കരിയറിലേക്ക് നോക്കിയാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം കല്യാണിയുടെ പുതിയ സിനിമകളൊന്നും റിലീസ് ആയിട്ടില്ല. തമിഴില്‍ ജെന്നി എന്ന ചിത്രവും മലയാളച്ചില്‍ ഓടും കുതിര ചാടും കുതിര എന്ന ചിത്രവുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.